മാനന്തവാടി പള്ളിയില്‍ കര്‍ഷക ക്ളബ്ബ് പ്രവര്‍ത്തനം തുടങ്ങി

മാനന്തവാടി : ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ കെ.സി.സി. അതിരൂപത കര്‍ഷക ഫോറത്തിന്‍്റെ ആഭിമുഖ്യത്തില്‍ കര്‍ഷക ക്ളബ്ബ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. കെ.സി.സി യൂണിറ്റ് പ്രസിഡന്‍്റ് മത്തായിക്കുഞ്ഞ് പുത്തൂ പള്ളിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍  ഫാ. റിന്‍ഷോ കട്ടേല്‍ ക്ളബ്ബ് ഉദ്ഘാടനം ചെയ്തു . കര്‍ഷക ഫോറം ചെയര്‍മാന്‍ എം.സി. കുര്യാക്കോസ് വിഷയാവതരണവും കെ.സി.സി മലബാര്‍ റീജിയന്‍ പ്രസിഡന്‍്റ് ജോസ് കണിയാപറമ്പില്‍, കെ.സി.സി അതിരൂപത ജോയിന്‍്റ് സെക്രട്ടറി ഷിജൂ കൂറാന, കെ.സി.സി. പെരിക്കല്ലൂര്‍ ഫൊറോന പ്രസിഡന്‍്റ് ജോണി പുത്തന്‍ കണ്ടത്തില്‍, കര്‍ഷക ഫോറം ഫൊറോന കണ്‍വീനര്‍ ജോണ്‍ കുളക്കാട്ടുകുടി എന്നിവര്‍ ആശംസ പ്രസംഗങ്ങളും നടത്തി. ജോര്‍ജ് തെക്കുംമറ്റത്തില്‍ സ്വാഗതവും ജോസഫ് ഒറ്റതൈയ്കല്‍ കൃതജ്ഞതയും പറഞ്ഞു. കര്‍ഷകക്ളബ്ബ് കണ്‍വീനറായി ബേബി ഇടപ്പാട്ടുകാവുങ്കലിനെ തിരഞ്ഞെടുത്തു.

 

Previous Post

അന്‍സ സനില്‍ കോയിത്തറക്ക് ബ്രിട്ടീഷ് മലയാളി അവാര്‍ഡ് 2024

Next Post

ന്യൂ ജേഴ്സി ഇടവകയില്‍ മതബോധന ഗ്രാജുവേഷന്‍

Total
0
Share
error: Content is protected !!