ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ മലങ്കര ഫൊറോനയിലെ കുടുംബസംഗമം റാന്നി സെന്റ് തെരേസാസ് ക്നാനായ മലങ്കര കത്തോലിക്കാ ദൈവാലയത്തില്‍ നടത്തപ്പെട്ടു. ക്നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്, ക്നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കപ്പെട്ട സംഗമത്തിന് കോട്ടയം അതിരൂപതാ സഹായ മെത്രാന് ഗീവര്‍ഗീസ് മാര്‍ അപ്രേം അര്‍പ്പിച്ച കൃതജഞതാബലിയോടെയാണു തുടക്കമായത്. കെ.സി.സി മലങ്കര ഫൊറോന പ്രസിഡന്റ് സാബു പാറാനിക്കലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.സി.സി അതിരൂപതാ പ്രസിഡന്റ് ബാബു പറമ്പടത്തുമലയില്‍ സംഗമം ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ഫാ. റെന്നി കട്ടേല്‍ മുഖ്യപ്രഭാഷണവും കെ.സി.സി മലങ്കര ഫൊറോന ചാപ്ലെയിന്‍ ഫാ. ബോബി ചേരിയില്‍ അനുഗ്രഹപ്രഭാഷണവും നടത്തി. വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ക്നാനായ സമുദായശാക്തീകരണ ക്ലാസ്സ് നയിച്ചു. യൂണിറ്റ് ചാപ്ലെയിന്‍ ഫാ. ജീസ് ഐക്കര,കെ.സി.സി ജനറല്‍ സെക്രട്ടറി ബേബി മുളവേലിപ്പുറം, കെ.സി.സി ഫൊറോന സെക്രട്ടറി ബിനു ചെങ്ങളം, കെ.സി.സി റാന്നി യൂണിറ്റ് സെക്രട്ടറി ഷിബു കല്ലേലിമണ്ണില്‍, കെ.ജെ. ഫിലിപ്പ്, സല്‍വി തയ്യില്‍, സജി വല്ലുവന്താനം, എം.ടി. എബ്രാഹം, ടിനോ എബ്രാഹം തുടങ്ങിയവര്‍ പ്രസംഗിച്ചു.