കെ.സി.സി കിടങ്ങൂര്‍ ഫൊറോന കൗണ്‍സിലും ഗ്രാന്‍ഡ് പേരന്‍സ് ഡേയും നടത്തി

കിടങ്ങൂര്‍: കെ.സി.സി കിടങ്ങൂര്‍ ഫൊറോന കൗണ്‍സിലും ഗ്രാന്‍ഡ് പേരന്‍സ് ഡേ യും വിശ്വാസ പരിശീലനത്തില്‍ ഫൊ റോനാ തലത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്കുള്ള അവാര്‍ഡ് വിതരണവും ്കട്ടച്ചിറ സെന്‍്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയില്‍ നടത്തി. ഫൊറോന പ്രസിഡന്‍റ് അഡ്വ. ഷൈബി അലക്സ് കണ്ണാംമ്പടത്തിന്‍്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രം ് ഉദ്ഘാടനം ചെയ്തു. 80 വയസ്സിന് മുകളിലുള്ള ദമ്പതികളെ പൊന്നാട അണിയിച്ച് ആദരിക്കുകയും വിശ്വാസ പരിശീലന വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡ് നല്‍കുകയും ചെയ്തു. പ്രകൃതി ദുരന്തം മൂലം കഷ്ടതഅനുഭവിക്കുന്ന വയനാട്ടിലെ സഹോദരങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ദീര്‍ഘകാലം കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി. എ ജോസഫിന്‍്റ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. കെസിസി കോട്ടയം അതിരൂപത പ്രസിഡന്‍റ് ബാബു പി എ പറമ്പടത്ത്മലയില്‍ മുഖ്യപ്രഭാഷണം നടത്തി. വൈദിക ദിനത്തിന്‍്റെ ഭാഗമായി എല്ലാ യൂണിറ്റ് ചാപ്ളയിന്മാര്‍ക്കും പൂക്കള്‍ നല്‍കി ആശംസകള്‍ നേര്‍ന്നു. കെസിസി കിടങ്ങൂര്‍ ഫൊറോന ചാപ്ളയിന്‍ ഫാ. ബെന്നി കന്നുവെട്ടിയേല്‍ , കട്ടച്ചിറ യൂണിറ്റ് ചാപ്ളയിന്‍ ഫാ. ജോയി കാളവേലില്‍ , കെ.സി.സി അതിരൂപത സെക്രട്ടറി ബേബി മുളവേലിപ്പുറം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കെ സി ഡബ്ള്യൂ.ു എ മറ്റക്കര , ചെറുകര യൂണിറ്റ് അംഗങ്ങള്‍ ചെറുപുഷ്പ മിഷന്‍ ലീഗ് കട്ടച്ചിറ യൂണിറ്റ് അംഗങ്ങള്‍ എന്നിവര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. പുന്നത്തുറ യൂണിറ്റ് കെ.സി.വൈ.എല്‍ അംഗങ്ങളുടെ വെല്‍ക്കം ഡാന്‍സോടുകൂടി വിശിഷ്ടാതിഥികളെ സ്വീകരിച്ചു. കെ സി സി കിടങ്ങൂര്‍ ഫൊറോന സെക്രട്ടറി ഷിജു ജോസ് മണ്ണുകുന്നേല്‍ സ്വാഗതവും, ഫൊറോന ജോ.സെക്രട്ടറി തോമസ് തറപ്പേല്‍ നന്ദിയും പറഞ്ഞു. കട്ടച്ചിറ യൂണിറ്റ് അംഗങ്ങള്‍ പാപ്പാ ഗാനം ആലപിച്ചു.

Previous Post

തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു

Next Post

വൈദികദിനത്തില്‍ വൈദികരോടൊപ്പം കൈപ്പുഴ KCYL യൂണിറ്റ് അംഗങ്ങള്‍

Total
0
Share
error: Content is protected !!