ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് കിടങ്ങൂര്‍ ഫൊറോന കുടുംബ സംഗമം

ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് കിടങ്ങൂര്‍ ഫൊറോനയുടെ കുടുംബ സംഗമം കൂടല്ലൂര്‍ സെന്റ് മേരിസ് പള്ളിയില്‍ കെസിസി അതിരൂപത പ്രസിഡണ്ട് ബാബു പി എ ഉദ്ഘാടനം ചെയ്തു. കെസിസി കൂടല്ലൂര്‍ യൂണിറ്റ് പ്രസിഡണ്ട് തോമസ് വടുതലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫൊറോന ചാപ്ലയിന്‍ ഫാ. ജെയിംസ് ചെരുവില്‍ ആമുഖ സന്ദേശംവും യൂണിറ്റ് ചാപ്ലിയിന്‍ ഫാ. ജോസ് പൂതൃക്കയില്‍ അനുഗ്രഹ പ്രഭാഷണവും നടത്തി.. അതിരൂപത ജനറല്‍ സെക്രട്ടറി ബേബി മുളവേലിപ്പുറം മുഖ്യ പ്രഭാഷണവും ഫിലിപ്പ് മഠത്തില്‍ ക്‌നാനായ സമുദായവും തിരുവചനവും എന്ന വിഷയത്തില്‍ അറിവും പങ്കുവെച്ചു.. അതിരൂപത കര്‍ഷക ക്ലബ്ബ് ചെയര്‍മാന്‍ എം സി കുര്യാക്കോസ്, കെ സി ഡബ്ലിയു എ ഫൊറോന പ്രസിഡണ്ട് ആന്‍സി വടക്കേടത്ത്, കെസിവൈഎംല്‍ ഫൊറോന പ്രസിഡണ്ട് അലക്‌സ് ബെന്നി എന്നിവര്‍ ആശംസ പ്രസംഗം നടത്തി… കെ സി ഡബ്ലിയുഎ അതിരൂപത സെക്രട്ടറി സില്‍ജ സജി, കെസിവൈഎല്‍ അതിരൂപത ജോയിന്റ് സെക്രട്ടറി ബെറ്റി തോമസ്,, അതിരൂപത കായിക മത്സര വിജയി തോമസ് വടുതല എന്നിവരെ പൊന്നാട നല്‍കി ആദരിച്ചു.. സംസ്ഥാന കലോത്സവ വിജയി കൂടല്ലൂര്‍ ഇടവക അംഗമായ എയ്മി തെരേസ ടിന്റു മാവേലിക്ക് മെമെന്റോ നല്‍കി . കൂടല്ലൂര്‍ യൂണിറ്റിലെ സമുദായ സംഘടന അംഗങ്ങള്‍ ഒന്ന് ചേര്‍ന്ന് പുരാതന പാട്ടുപാടി. മാനസിക ഉല്ലാസത്തിനായി നടത്തിയ കളികള്‍ക്ക് ജേക്കബ് വാണിയം പുരിടം നേതൃത്വം നല്‍കി. കെസിസി ഫൊറോന സെക്രട്ടറി ഷിജു ജോസ് മണ്ണുക്കുന്നേല്‍ സ്വാഗതവും ഫൊറോന ട്രഷറര്‍ മത്തായി കുളഞ്ഞിയില്‍ നന്ദിയും പറഞ്ഞു.. കെസിസി കിടങ്ങൂര്‍ ഫൊറോനയും കൂടല്ലൂര്‍ യൂണിറ്റ് എക്‌സിക്യൂട്ടീവും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Previous Post

KKCA new office bearers have taken charge.

Next Post

ജി.കെ.സി.എഫ് റീജിയണല്‍ കുടുംബസംഗമം

Total
0
Share
error: Content is protected !!