കല്ലറ: പഴയപള്ളിയുടെ ശതോത്തര രജത ജുബിലിയോട് അനുബന്ധിച്ച് ഇടവകയിലെ ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് സംഘടിപ്പിച്ച അതിരൂപതാ തല മാര്‍ഗ്ഗംകളി മത്സരത്തിന്‍്റെ സമാപന സമ്മേളനം കെ.സി.സി അതിരൂപതാ പ്രസിഡന്‍്റ് ബാബു പറമ്പടത്തുമലയില്‍ ഉദ്ഘാടനം ചെയ്തു. 14 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ ആദ്യ നാലു സ്ഥാനങ്ങള്‍ ചുങ്കം , പുന്നത്തുറ, കൂടല്ലൂര്‍ ,കല്ലറ പഴയ പള്ളി എന്നീ ടീമുകള്‍ കരസ്ഥമാക്കി.യുണിറ്റ് പ്രസിഡന്‍്റ് സാബു കൊച്ചുതൊട്ടിയിലിന്‍്റ ആധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ , യുണിറ്റ് ചാപ്ളയിന്‍ ഫാ.സ്റ്റീഫന്‍ കണ്ടാരപ്പള്ളില്‍, കെ.സി.സി കൈപ്പുഴ ഫൊറോന. പ്രസിഡന്‍്റ് ഷിബി പഴേമ്പള്ളില്‍., കെ.സി.ഡബ്ള്യു.എ അതിരൂപത സെക്രട്ടറി സില്‍ജി പാലക്കാട്ട്, കെ.സി.വൈ.എല്‍ അതിരൂപതാ പ്രസിഡന്‍്റ് ജോണീസ് പി സ്റ്റീഫന്‍ , കെ.സി.സി യൂണിറ്റ് സെക്രട്ടറി ബെന്നി തെക്കെച്ചൂരവേലില്‍, ട്രഷറര്‍ ബിജു കുടിലില്‍, എന്നിവര്‍ പ്രസംഗിച്ചു.