ഏറ്റുമാനൂര്‍: കെ.സി.സി കൈപ്പുഴ ഫൊറോന യുടെ ആഭിമുഖ്യത്തില്‍ കെ.സി.വൈ.എല്‍ , കെ.സി.ഡബ്ള്യൂ.എ അംഗങ്ങളെ ഉള്‍പ്പെടുത്തി കുടുംബ സംഗമം, ഏറ്റുമാനൂര്‍ സെന്‍റ് ജോസഫ് പള്ളിയില്‍ നടത്തി. ഫൊറോനാ പ്രസിഡന്‍്റ് ഷിബി പഴയംപള്ളി പതാക ഉയര്‍ത്തി . സമ്മേളനത്തില്‍ ഫൊറോന ചാപ്ളിയനും ഏറ്റുമാനൂര്‍ പള്ളി വികാരിയുമായ ഫാ.ലൂക്ക് കരിമ്പില്‍ സ്വാഗതം ആശംസിച്ചു, കെ.സി.സി ഫൊറോനാ പ്രസിഡന്‍്റ് ഷിബി അധ്യക്ഷനായിരുന്നു. ഭിവന്ദ്യ കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം ഉദ്്ഘാടനം ചെയ്തു. അതിരൂപത ചാപ്ളിനും, വികാരി ജനറളുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടു അനുഗ്രഹ പ്രഭാഷണം നടത്തി. അതിരൂപത പ്രസിഡന്‍റ് ബാബു പറമ്പടത്തുമലയില്‍, ജനറല്‍ സെക്രട്ടറി ബേബി മുളവേലിപ്പുറം , കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്‍റ് ജോണിസ് സ്റ്റീഫന്‍ , കെ.സി.ഡബ്ള്യൂ.എ അതിരൂപത പ്രസിഡന്‍്റ്, ഷൈനി ചൊ ള്ളമ്പേല്‍ , ഫൊറോന വികാരി ഫാ. സാബു മാലിതുരുത്തേല്‍ എന്നിവര്‍ പ്രസംഗിച്ചു. ഫൊറോനാ സെക്രട്ടറി ജിജോ കീരി മുഖളില്‍ നന്ദി പറഞ്ഞു. കാട്ടയം അതിരൂപത അധ്യ്യക്ഷന് ലോകം മുഴുവനുമുള്ള ക്നാനായ മക്കളുടെ മേല്‍ അധികാരം ലഭിക്കുന്നതിനു തയ്യാറാക്കിയ നിവേദനത്തിലുള്ള ഒപ്പുസമാഹാരണ സമര്‍പ്പണവും ഇതോടൊപ്പം നടന്നു. സ്ട്രെസ് മാനേജ്മെന്‍്റ് “, സമുദായ പാരമ്പര്യം, ആചാര അനുഷ്ടാന ബോധ വത്കരണ ക്ളാസുകള്‍ വിദഗ്ദ്ധര്‍ നയിച്ചു.