മാനന്തവാടി:- ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് വാര്‍ഷിക ജനറല്‍ബോഡി യോഗം പാവനാ പാസ്റ്ററല്‍ സെന്റര്‍ നടന്നു. പ്രസിഡന്‍റ് ബാബു പറമ്പടത്തുമലയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം അതിരൂപതാ ചാപ്ലെയിന്‍ ഫാ.തോമസ് ആനിമൂട്ടില്‍ ഉദ്ഘാടനം ചെയ്തു. ഫാ. റിന്‍ഷോ കട്ടേല്‍ ആശംസകള്‍ അര്‍പ്പിച്ചു. ജനറല്‍ സെക്രട്ടറി ബേബി മുളവേലിപ്പുറത്ത് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും യോഗം പാസ്സാക്കുകയും ചെയ്തു. ട്രഷറര്‍ ജോണ്‍ തെരുവത്ത് വരവ് ചെലവ് കണക്കും ബഡ്ജറ്റും അവതരിപ്പിക്കുകയും യോഗം പാസ്സാക്കുകയും ചെയ്തു. സാബു കരിശ്ശേരിക്കല്‍ ഭരണഘടനാ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുകയും നിബന്ധനകളോട് കൂടി യോഗം പാസ്സാക്കുകയും ചെയ്തു. യോഗത്തിന് ജോസ് കണിയാപറമ്പില്‍ സ്വാഗതവും, ഷിജു കൂറനയില്‍ കൃതജ്ഞതയും രേഖപ്പെടുത്തി.ടോം കരികുളം, MC കുരിയാക്കോസ്, ബിനു ചെങ്ങളം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് വാര്‍ഷിക ജനറല്‍ബോഡി
