പൂഴിക്കോല്‍ ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ കര്‍ഷക ക്ലബ്ബ് പ്രവര്‍ത്തനം ആരംഭിച്ചു

പൂഴിക്കോല്‍ : ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് കോട്ടയം അതിരൂപത കര്‍ഷക ഫൊറത്തിന്റെ ആഭിമുഖ്യത്തില്‍ പൂഴിക്കോല്‍ ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ കര്‍ഷക ക്ലബ്ബിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. കര്‍ഷക ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഒരുക്കി പാകപ്പെടുത്തിയിട്ട പള്ളിവക സ്ഥലത്തു വികാരി ഫാ.ഷാജി മുകളേല്‍ കപ്പ നട്ടുകൊണ്ട് ക്ലബ്ബ് ഉല്‍ഘാടനം ചെയ്തു. പള്ളി അങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ കെ.സി.സി. യൂണിറ്റ് പ്രസിഡന്റ് ഫിലിപ്പ് ജേയ്ക്കബ്ബ് അദ്ധ്യക്ഷത വഹിച്ചു. കര്‍ഷക ഫോറം രൂപത ചെയര്‍മാന്‍ എം.സി.കുര്യാക്കോസ് വിഷയം അവതരിപ്പിച്ച് പ്രസംഗിച്ചു. കെ.സി.സി കടുത്തുരുത്തി ഫൊറോന പ്രസിഡന്റ് എബ്രാഹം കുരീക്കോട്ടില്‍, കര്‍ഷക ഫോറം ഫൊറോന കണ്‍വീനര്‍ ഇ.കെ.ചാക്കോച്ചന്‍ , കെ.സി.ഡബ്ലിയു എ യൂണിറ്റ് പ്രസിഡന്റ് ആനി തോമസ് എന്നിവര്‍ ആശംസ നേര്‍ന്നുകൊണ്ടു് പ്രസംഗിച്ചു. കര്‍ഷക ക്ലബ്ബ് യൂണിറ്റ് പ്രസിഡന്റ് എം.റ്റി.എബ്രാഹം സ്വാഗതവും കെ.സി.സി. യൂണിറ്റ് സെക്രട്ടറി ജോഷി കുര്യന്‍ കൃതജ്ഞതയും പറഞ്ഞു.

Previous Post

പുന്നത്തുറ സെന്റ് തോമസ് ഗേള്‍സ് ഹൈസ്‌കൂളില്‍ അന്താരാഷ്ട്ര ബാലിക ദിനാഘോഷം

Next Post

ബ്രഹ്മമംഗലം: ത്രീണിനിലയം ( ചിത്തിരമംഗലം) ജോണ്‍ തോമസ്

Total
0
Share
error: Content is protected !!