കോതനല്ലൂര്‍: ക്‌നാനായ മള്‍ട്ടി സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ കോതനല്ലൂര്‍ (കുറുപ്പന്തറ) ബ്രാഞ്ച് അന്നാസ് ആര്‍ക്കേഡില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഓഫീസ് ഉദ്ഘാടനം ക്‌നാനായ സൊസൈറ്റി ചെയര്‍മാന്‍ പ്രൊഫ. ജോയി മുപ്രാപ്പള്ളിയുടെ അദ്ധ്യക്ഷതയില്‍, മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന്‍ നിര്‍വഹിച്ചു. കോതനല്ലൂര്‍ സെന്റ് ഗര്‍വാസീസ് & പ്രോത്താസീസ് ഫോറാന പള്ളി വികാരി റവ ഫാ. സെബാസ്റ്റിയന്‍ പടിക്കക്കുഴുപ്പില്‍ അനുഗ്രഹപ്രഭാഷണവും, ക്‌നാനായ സൊസൈറ്റി ഡയറക്ടര്‍ ഡോ. സ്റ്റീഫന്‍ ജോര്‍ജ് എക്‌സ്. എംഎല്‍എ നിക്ഷേപ സ്വീകരണവും നടത്തി.
ക്‌നാനായ സൊസൈറ്റി ഡയറക്ടര്‍മാരായ ബിനോയി ഇടയാടിയില്‍, തോമസ് മുളയ്ക്കല്‍, ഷൈജി ഓട്ടപ്പള്ളില്‍, ജോസ് തൊട്ടിയില്‍, ജോണി ചെറിയാന്‍ കണ്ടാരപ്പള്ളില്‍, ഷോണി പുത്തൂര്‍, മേഴ്‌സി മാത്യു പാലച്ചുവട്ടില്‍, മാനേജിംഗ് ഡയറക്ടര്‍ ബെന്നി പോള്‍, കോതനല്ലൂര്‍ തൂവാനീസ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. റെജി മുട്ടത്തില്‍, ചാമക്കാല സെന്റ് ജോണ്‍സ് പള്ളി വികാരി ഫാ. ജോഷി വല്ലാര്‍കാട്ടില്‍, കോതനല്ലൂര്‍ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജേക്കബ് ജോര്‍ജ്, മാഞ്ഞൂര്‍ എസ്എന്‍ഡിപി യോഗം പ്രസിഡന്റ് രജീഷ് ഗോപാല്‍, കോതനല്ലൂര്‍ കെ.സി.സി പ്രസിഡന്റ് ജോര്‍ജുകുട്ടി ജോസ് വലിയവീട്ടില്‍, ജനറല്‍ മാനേജര്‍ ജോസ് പി. ജോര്‍ജ് പാറടിയില്‍, ബ്രാഞ്ച് മാനേജര്‍ ഫിലിപ്പ് റ്റി., ബിസിനസ്സ് ഹെഡ് എലിസബത്ത് ജോസഫ് എന്നിവര്‍ സന്നിഹിത രായിരുന്നു.