കെ.സി.ബി.സി. പ്രോലൈഫ് സമിതിയുടെ കേരള മാര്‍ച്ച് ഫോര്‍ ലൈഫ് – ജീവ സംരക്ഷണ സന്ദേശ യാത്ര ജൂലായ് 2 ന് ആരംഭിക്കും

കൊച്ചി. ഓഗസ്റ്റ് 10 ന് തൃശ്ശൂരില്‍വെച്ച് നടക്കുന്ന ഇന്ത്യാസ് മാര്‍ച്ച് ഫോര്‍ ലൈഫിന്റെ മുന്നോടിയായികെ സി ബി സി പ്രോ ലൈഫ് സമിതി നടത്തുന്ന കേരള മാര്‍ച്ച് ഫോര്‍ ലൈഫ് – ജീവ സംരക്ഷണ സന്ദേശ യാത്ര കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് നിന്നും ജൂലൈ രണ്ടിന് ആരംഭിക്കും.
പടന്നക്കാട്ഗുഡ് ഷെപ്പേര്‍ഡു് ചര്‍ച്ചില്‍ വച്ച്‌നടക്കുന്ന പൊതുസമ്മേളനത്തില്‍ കെ സി ബി സി പ്രോലൈഫ് സമിതിയുടെയുംഫാമിലി കമ്മീഷന്റെയും ചെയര്‍മാന്‍ ബിഷപ്പ് ഡോ . പോള്‍ ആന്റണി മുല്ലശ്ശേരി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ വെച്ച് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാമ്പ്‌ലാനി ഉദ്ഘാടനം ചെയ്യും.


കണ്ണൂര്‍ രൂപത അധ്യക്ഷന്‍ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല അനുഗ്രഹ പ്രഭാഷണം നടത്തും.കെ സി ബി സി പ്രോലൈഫ് സമിതിയുടെ ഡയറക്ടര്‍ഫാ. ക്ലീറ്റസ് വര്‍ഗീസ് കതിര്‍പ്പറമ്പില്‍,തലശ്ശേരി അതിരൂപത വികാരി ജനറല്‍ മോണ്‍സഞ്ഞൂര്‍ ഫാ. മാത്യു ഇളം തുരുത്തി പടവില്‍,,കെ സി ബി സി പ്രൊലൈഫ് സമിതി പ്രസിഡന്റ് ശ്രീ ജോണ്‍സണ്‍ ചൂരപ്പറമ്പില്‍ ,ജനറല്‍ സെക്രട്ടറി ജയിംസ് ആഴ്ചങ്ങാടന്‍,ആനിമേറ്റര്‍മാരായ സാബു ജോസ്, ജോര്‍ജ് എഫ് സേവ്യാര്‍,സിസ്റ്റര്‍ മേരി ജോര്‍ജ്, കണ്ണൂര്‍ രൂപത കാഞ്ഞങ്ങാട് ഫൊറോന വികാരി പറവറല്‍ ഫാദര്‍ ആന്‍സില്‍ പീറ്റര്‍, തലശ്ശേരി അതിരൂപത കാഞ്ഞങ്ങാട് ഫൊറോനാ വികാരി ട്രവറല്‍ ഫാദര്‍ ജോര്‍ജ് കളപ്പുര,കണ്ണൂര്‍ രൂപത ഫാദര്‍ പീറ്റര്‍ കനിഷ് ,തലശ്ശേരി അതിരൂപതൈഫ് ഡയറക്ടര്‍ റവറല്‍ ഫാദര്‍ ജോബി കോ വാട്ട്,റവറല്‍ സിസ്റ്റര്‍ ജോസ് കൈമ പറമ്പില്‍,ആന്റണി പത്രോസ്, മാര്‍ട്ടിന്‍ ന്യൂനസ്എന്നിവര്‍ സംസാരിക്കും. ജോയ്‌സ് മുക്കുടം അവതരിപ്പിക്കുന്ന പ്രോലൈഫ് മാജിക് ഷോയും ഉണ്ടായിരിക്കും.
ജെയിംസ് ആഴ്ചങ്ങാടന്‍[ക്യാപ്റ്റന്‍ ]സാബു ജോസ്[ജനറല്‍ കോ ഓര്‍ഡിനേറ്റര്‍ ]നേതൃത്വം നല്‍കുന്ന സമിതിയാണ് കേരള മാര്‍ച്ച് ഫോര്‍ ലൈഫ് -ജീവസംരക്ഷണ സന്ദേശയാത്രക്ക് നേതൃത്വം നല്‍കുന്നത് . 14 ജില്ലകളിലെ 32 രൂപതകളിലൂടെ സഞ്ചരിക്കും. മുന്നോറോളം കേന്ദ്രങ്ങളില്‍ പ്രൊ ലൈഫ് യോഗങ്ങള്‍ സംഘടിപ്പിക്കും. ആഗസ്റ്റ് 10 ന് ജീവസംരക്ഷണ സന്ദേശയാത്ര തൃശ്ശൂരില്‍ സമാപിക്കും .കൂടാതെ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ മാര്‍ച്ച് ഫോര്‍ ലൈഫും നടക്കും. 32 രൂപതകളില്‍ കര്‍ദിനാള്‍മാര്‍ , മെത്രാപ്പൊലീത്തമാര്‍ , മെത്രാന്മാര്‍ , വിവിധ കമ്മീഷനുകളുടെയും പ്രസ്ഥാനങ്ങളുടെയും നേതാക്കന്മാര്‍ പ്രഭാഷണങ്ങള്‍ നടത്തും . ജീവനും ജീവിതവും സംരക്ഷിക്കപ്പെടണം എന്ന മുദ്രാവാക്യവുമായി നടത്തുന്ന യാത്രയില്‍ ജീവ സംരക്ഷണത്തിനായുള്ള ഒപ്പുശേഖരണവും ഉണ്ടായിരിക്കും.കൂടാതെ ജീവനെതിരെയുള്ള നിയമങ്ങള്‍ റദ്ദാക്കണമെന്നാ വശ്യപ്പെട്ടുകൊണ്ടുള്ളമാര്‍ച്ച് ഫോര്‍ ലൈഫും തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ നടക്കും.

 

Previous Post

പെരിക്കല്ലൂര്‍: താന്നിത്തടത്തില്‍ ഏലിയാമ്മ ജോസഫ്

Next Post

മറ്റക്കരയില്‍ യുവജന ദിനാഘോഷം

Total
0
Share
error: Content is protected !!