കെ.സി.ബി.സി ബൈബിള്‍ കമ്മീഷന്‍ നടത്തിയ ബൈബിള്‍ – പുതിയനിയമം- പകര്‍ത്തിയെഴുത്ത് മത്സരത്തില്‍ കോട്ടയം അതിരൂപത അഭിമാനകരമായ നേട്ടം കരസ്ഥമാക്കി. രണ്ടായിരത്തില്‍പരം ആളുകള്‍ പങ്കെടുത്ത മത്സരത്തില്‍ വ്യക്തിഗത വിഭാഗത്തില്‍ സി. ഗ്ളാഡിസ് എസ്.വി.എം, സി. ജിംസി എസ്.വി.എം എന്നിവരും ഫാമിലി വിഭാഗത്തില്‍ ഷിന്‍സി നിമ്മിച്ചന്‍ & ഫാമിലി (മ്രാല), ജയിംസ് കെ. കെ. & ഫാമിലി (ഏറ്റുമാനൂര്‍) എന്നിവരും സംഘടനാ വിഭാഗത്തില്‍ മാന്നാനം കെ.സി.ഡബ്ള്യു.എ യൂണിറ്റും സമ്മാനാര്‍ഹരായി. കോട്ടയം അതിരൂപതയും പാലക്കാട്ട് രൂപതയുമാണ് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിച്ചത്.


Sr. Jimsy SVM

