ഒരുമകൊണ്ടും ജനപങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി അറ്റ്‌ലാന്റയിലെ ഓണമാഘോഷം.

അറ്റ്‌ലാന്റയില്‍ KCAG യുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 27 ന് സംഘടിപ്പിക്കപെട്ട ഓണാഘോഷം വര്‍ണശബളമായ പരിപാടികള്‍ കൊണ്ട് മനോഹരമാവുകയും ഉദ്ദേശിച്ചതിലും കൂടുതല്‍ അംഗങ്ങള്‍ വന്ന് പങ്കെടുത്ത് വമ്പിച്ച വിജയമാക്കുകയും ചെയ്തു.

ശിങ്കാരി മേളവും, താലപ്പൊലിയും, മുത്തുകുടകളുടെ അകമ്പടിയോടെയും മാവേലിത്തമ്പുരാനെ, ഘോഷയാത്രയായി സ്റ്റേജിലേക് ആനയിക്കുകയും തുടര്‍ന്ന് തിരുവാതിര, നാടന്‍ ഓണപാട്ടുകള്‍, കുട്ടികളുടെ നിര്‍ത്തം, കേരളഫാഷിന്‍ഷോ ജനങ്ങളില്‍ ഹരം ഉണര്‍ത്തുകയും ചെയ്തു.

വിപുലമായ ഓണസദ്യയ്ക്ക് നേതൃത്വം കൊടുത്ത, ടോമി വലിച്ചിറ, ബിജു വെള്ളാപ്പള്ളിക്കുഴിയില്‍, ജാക്‌സണ്‍ കുടിലില്‍, ശാന്തമ്മപുല്ലഴിയില്‍, ദീപക് മുണ്ടുപാലത്തിങ്കല്‍ എന്നിവരെ അനുമോദിക്കുന്നു. കലാപരിപാടികള്ക്ക് നേതൃത്വം നല്‍കിയ വെങ്ങാലില്‍ പൗര്‍ണമി, സാന്ദ്ര, ലിന്‍ഡ ജാക്‌സണ്‍, സിനി മണപ്പാട്ടു, ജെയിംസ് ജോയ്, എന്നിവരെയും, MC യായി ഷൈന്‍ ചെയ്ത ഫിയോന പാച്ചിക്കര, തോമസ് വെള്ളാപ്പള്ളി എന്നിവരെയും, അലങ്കാരങ്ങള്‍ ചെയ്തു മോടിപിടിപ്പിക്കുവാന്‍ സഹായിച്ച സാബു ചെമ്മലകുഴി, ജോ കൂവക്കാടാ, സുനി, റീന, മെര്‍ലിന്‍, പോട്ടൂര്‍ ജോഷുവ, എന്നിവര്‍ക്കും ഓണാഘോഷങ്ങളില്‍ പങ്കുചേര്‍ന്ന എല്ലാവര്ക്കും പ്രസിഡന്റ് ഡൊമിനിക് ചാക്കോനാല്‍ നന്ദിയും അഭിനന്ദനങ്ങ്‌ളും അര്‍പ്പിക്കുകയും ചെയ്തു. തോമസ് കല്ലടാന്തിയില്‍ പരിപാടി ലൈവ് ചെയ്യുകയും, റീന വലിച്ചിറ നല്ല ഫോട്ടോകള്‍ എടുത്ത് സോഷ്യല്‍ മീഡിയയില്‍ ഇടുകയും ചെയുകയും ചെയ്തതും വിലമതിക്കുന്നു.

തോമസ് കല്ലടാന്തിയില്‍ PRO

Previous Post

കാഞ്ഞങ്ങാട്: കുന്നക്കാട്ടുതടത്തില്‍ ഏലിക്കുട്ടി കുര്യാക്കോസ്

Next Post

ഓണം ഒരുമയുടെ ആഘോഷമാകണം: കെസിബിസി

Total
0
Share
error: Content is protected !!