ക്‌നാനായ അസ്സോസ്സിയേഷന്‍ ഓഫ് സൗത്ത് ഓസ്‌ട്രേലിയ പതിനാറാമത് വാര്‍ഷികവും ഒന്‍പതാമത് ഭരണ സമിതിയുടെ തിരഞ്ഞെടുപ്പും നടത്തുകയുണ്ടായി. 2008 ല്‍ രൂപം കൊണ്ട KASA എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന അസ്സോസ്സിയേഷനില്‍ എഴുപതിലേറെ കുടുംബങ്ങളിലായി മുന്നോറോളം അംഗങ്ങള്‍ ഉണ്ട്. കഴിഞ്ഞ പതിനാറ് വര്‍ഷങ്ങളായി അഡ്‌ലെയ്ഡിലെ വിവിധ കലാ കായിക സാസ്‌കാരിക വേദികളില്‍ കാസ എന്ന സംഘടനയും അതിലെ അംഗങ്ങളും നിറ സാന്നിദ്ധ്യം അറിയിച്ചു വരുന്നു. കാസയുടെ കീഴില്‍ ക്‌നാനായ വിമന്‍സ് അസ്സോസ്സിയേഷന്‍ ഓഫ് സൗത്ത് ഓസ്‌ട്രേലിയ യും ( KWASA), ക്‌നാനായ യൂത്ത് ലീഗ് ഉം(KCYL) സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. നവംബര്‍ മാസത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍, 2025-27 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
KASA ഭാരവാഹികള്‍ പ്രസിഡന്റ് സുനില്‍ മുളവേലിപ്പുറത്ത്, വൈസ് പ്രസിഡന്‍് ഷില്‍ബി ജിജൊ , സെക്രട്ടറി സ്റ്റീഫന്‍ ജോസ്, ജോയിന്റ് സെക്രട്ടറി സ്റ്റാന്‍ലി ജേക്കബ്, ട്രഷറര്‍ സിജൊ മാത്യു, നാഷണല്‍ കൗണ്‍സില്‍ മെമ്പര്‍ ടോമി തോമസ് , പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ് റിതു ജോര്‍ജ്ജ്, ഷീജ ഷൈജു എന്നിവരാണ്.
KWASA ഭാരവാഹികള്‍ പ്രസിഡന്റ് ലിന്‍സി ടോമി, വൈസ് പ്രസിഡന്റ് ലിമി സിജൊ, സെക്രട്ടറി ഡാനി ഷിബു, ജോയിന്റ് സെക്രട്ടറി പൊന്നു ജില്‍, ട്രഷറര്‍ ഷിബി റെജി, നാഷണല്‍ കൗണ്‍സില്‍ മെമ്പര്‍ ഷീന ജോബി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പ്രീതി സിറിയക് എന്നിവരാണ്.
KCYL ഭാരവാഹികള്‍ പ്രസിഡന്റ് നേഹ ബിജു, വൈസ് പ്രസിഡന്‍് അബിത ജിജൊ , സെക്രട്ടറി ദിയ സിറിയക്, ജോയിന്റ് സെക്രട്ടറി എഡ്വിന്‍ റെജി, ട്രഷറര്‍ ജാക് സ്റ്റാന്‍ലി, നാഷണല്‍ കൗണ്‍സില്‍ മെമ്പര്‍ അക്‌സ സ്റ്റീഫന്‍, പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ് എസ്സ ജോബി, ടോം സ്റ്റീഫന്‍, KCYL കോര്‍ഡിനേറ്റേഴ്‌സ് അജീഷ് അബ്രഹാം, ഗീതു ലൂക്കോസ് എന്നിവരുമാണ്.