ക്നാനായ സ്റ്റാര്‍സ് പുതിയ ബാച്ചിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു

ക്നാനായ അക്കാദമി ഫോര്‍ റിസേര്‍ച്ച് ആന്‍ഡ് ട്രെയിനിംഗി (കാര്‍ട്ട്) ന്റെ നേതൃത്തില്‍ നടപ്പിലാക്കുന്ന ക്നാനായ സ്റ്റാര്‍സ് പ്രോഗ്രാമിന്റെ നിലവിലുള്ള 13 ബാച്ചുകളുടെ തുടര്‍ച്ചയായി 14-ാം ബാച്ചിലേക്കുള്ള കുട്ടികളെ തെരഞ്ഞെടുക്കുന്നു. വിദ്യാഭ്യാസ, മതബോധന കമ്മീഷനുകളുടേയും മറ്റ് സംഘടനകളുടേയും സഹകരണത്തോടെ വിദഗ്ദ്ധരുടെ മേല്‍നോട്ടത്തില്‍ അര്‍ഹരായ എല്ലാ കുട്ടികള്‍ക്കും അവസരം ലഭിക്കത്തക്ക വിധത്തിലാണ് സെലക്ഷന്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഇടവകയില്‍ പാഠ്യ പാഠ്യേതര വിഷയങ്ങളിലും IQ ലും EQ ലും മികവ് പുലര്‍ത്തുന്ന നിലവില്‍ ഏഴാം ക്ലാസ്സില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളില്‍നിന്നും സമര്‍ത്ഥരായ കുട്ടികളുടെ പേരുകള്‍ ക്നാനായ സ്റ്റാര്‍സ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തുന്നതിനായി ഇടവക വികാരിമാര്‍ക്ക് അറിയിക്കാവുന്നതാണ്. വികാരിയച്ചന്റെ ശുപാര്‍ശയോടെ ലഭിക്കുന്ന അപേക്ഷകര്‍ക്കായി മെയ് 16,171,8 തീയതികളില്‍ തൂവാനിസയില്‍ നടത്തപ്പെടുന്ന സെലക്ഷന്‍ ക്യാമ്പില്‍ വച്ച് വ്യക്തിഗത വിലയിരുത്തല്‍ നടത്തിയതിനുശേഷം 40 കുട്ടികള്‍ക്ക് ക്നാനായ സ്റ്റാര്‍സ് പ്രോഗ്രാമിലെ 14-ാം ബാച്ചില്‍ അംഗത്വം നല്‍കുന്നതാണ്. കുട്ടികളുടെ വിശദാംശങ്ങള്‍ നല്‍കുന്നതിനായുള്ള ഫോം വികാരിയച്ചന്മാര്‍ വഴി ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ഏപ്രില്‍ 20 നകം അതിരൂപതാ കേന്ദ്രത്തിലോ ക്നാനായ സ്റ്റാര്‍സ് പ്രോഗ്രാം ഫെസിലിറ്റേറ്റര്‍ ഫാ. സിറിയക് ഓട്ടപ്പള്ളിലി (99471 78395)നോ അയച്ചു നല്‍കേണ്ടതാണ്.

 

Previous Post

കുറുമുള്ളൂര്‍: കണ്ണാശേരിയില്‍ കെ.ജെ മാത്യു

Next Post

കരുണയുടെ കൈത്താങ്ങ്: 40 ക്യാന്‍സര്‍ രോഗികള്‍ക്ക് കാരിത്താസ് 10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം. നല്‍കി

Total
0
Share
error: Content is protected !!