കാര്‍ട്ടിന്റെ നേതൃത്വത്തില്‍ ക്നാനായ സ്റ്റാര്‍സ് -ഏകദിന കൂട്ടായ്മ സംഘടിപ്പിച്ചു

കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ രൂപം നല്‍കിയ ക്നാനായ അക്കാദമി ഫോര്‍ റിസേര്‍ച്ച് & ട്രെയിനിംഗിന്റെ ആഭിമുഖ്യത്തില്‍ ക്നാനായ സ്റ്റാര്‍സ് പ്രോഗ്രാമിലെ കുട്ടികള്‍ക്കായുള്ള ഏകദിന കൂട്ടായ്മ കോതനല്ലൂര്‍ തൂവാനിസാ പ്രാര്‍ത്ഥനാലയത്തില്‍ നടത്തി. ക്നാനായ കാത്തലിക് യൂത്ത് പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു. കാര്‍ട്ട് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ജോബിന്‍ പി. കൊട്ടാരം, പ്രൊഫ. അജിത് ജെയിംസ്, സിസ്റ്റര്‍ അഞ്ചിത എസ്.വി.എം എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സ് നയിച്ചു. തുടര്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുവാന്‍ അഞ്ചു കുട്ടികള്‍ക്ക് ഒരു മെന്ററെ വീതം ലഭ്യമാക്കുകയും മെന്റര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക കൂടിവരവ് നടത്തി ഭാവി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും ചെയ്തു. കുട്ടികള്‍ക്കായി വിവിധ മത്സരങ്ങളും ഗെയിമുകളും സംഘടിപ്പിച്ചു. തൂവാനിസാ ഡയറക്ടര്‍ ഫാ. റെജി മുട്ടത്തില്‍ സമാപന സന്ദേശം നല്കി.

 

 

Previous Post

താമ്പ: മാഞ്ഞൂര്‍ സൗത്ത ് ആക്കമ്യാലില്‍ ഫിലിപ്പ്

Next Post

താമ്പ: എരുമേലിക്കര ബെന്നി കുര്യന്‍

Total
0
Share
error: Content is protected !!