ക്നാനായ സ്റ്റാര്‍സ് ഏകദിന പരിശീലനം ഒക്ടോബര്‍ 2 ന് തൂവാനിസയില്‍

കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ രൂപം നല്‍കിയ ക്നാനായ അക്കാദമി ഫോര്‍ റിസേര്‍ച്ച് & ട്രെയിനിംഗി (KART)ന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ക്നാനായ സ്റ്റാര്‍സ് പ്രോഗ്രാമിലെ കുട്ടികള്‍ക്കായുള്ള ഏകദിന പരിശീലനം ഒക്ടോബര്‍ 2 ബുധനാഴ്ച രാവിലെ 10 മണിമുതല്‍ കോതനല്ലൂര്‍ തൂവാനിസാ പ്രാര്‍ത്ഥനാലയത്തില്‍ നടത്തപ്പെടും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട 14-ാമത്തെ ബാച്ചിലെ കുട്ടികളുള്‍പ്പടെ എല്ലാ ബാച്ചുകളില്‍ നിന്നുമുള്ള കുട്ടികള്‍ക്കായാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. വിദഗ്ദ്ധര്‍ നയിക്കുന്ന ക്ലാസ്സുകളും പ്രായോഗിക പരിശീലനങ്ങളും കരിയര്‍ അവബോധ ക്ലാസ്സുകളും ചര്‍ച്ചകളും മത്സരങ്ങളും ക്യാമ്പിനോടനബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്.

Previous Post

ബെന്‍സന്‍വില്‍ ഇടവക ഫാമിലി ക്യാമ്പിങ്ങിന് നാളെ തുടക്കം

Next Post

കെ.സി.ഡബ്ള്യൂ.എ രാജപുരം ഫൊറോന സംഗമവും കള്ളാര്‍ യൂണിറ്റ് ഓണാഘോഷവും നടത്തി

Total
0
Share
error: Content is protected !!