മടമ്പം: PKM കോളേജ് ഓഫ് എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തില്‍ കോളേജ് NSS യൂണിറ്റിന്റെയും IQAC യുടെയും സഹകരണത്തോടെ കര്‍ഷക കൂട്ടം’ എന്ന പരിപാടി സംഘടിപ്പിച്ചു. വിദ്യാര്‍ഥികളില്‍ കാര്‍ഷിക സ്‌നേഹം വളര്‍ത്തിയെടുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. കൃഷിയെക്കുറിച്ചും വിളകള്‍ വളര്‍ത്തുന്നതിനെക്കുറിച്ചും വിദ്യാര്‍ത്ഥികളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി നടത്തിയ ക്ലാസും ഏറെ ശ്രദ്ധയാകര്‍ഷിച്ചു .ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയുമായി ബന്ധിപ്പിച്ചുകൊണ്ട് ഒരു വര്‍ഷത്തേക്കായി നടത്തുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം കോളേജ് നാച്ചുറല്‍ സയന്‍സ് മേധാവിയും അസിസ്റ്റന്റ് പ്രൊഫസറുമായ ജോമോള്‍ ജോസ് നിര്‍വഹിച്ചു. NSS യൂണിറ്റ് കോര്‍ഡിനേറ്റര്‍ ഡോ. സിനോജ് ജോസഫ് പരിപാടിക്ക് നേതൃത്വം നല്‍കി.