നാടന്‍ പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു

വെള്ളുര്‍: ക്നാനായ കത്തോലിക്കാ കോണ്‍സ് കര്‍ഷക ഫോറത്തിന്‍്റെ വിഷരഹിത – മായ രഹിത ഭക്ഷ്യവസ്തുക്കളുടെ ഉത്പ്പാദനത്തിനായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി വെള്ളൂര്‍ ഹോളി ഫാമിലി പള്ളിയില്‍ വച്ച് പിറവം ഫൊറോന തല നാടന്‍ പച്ചക്കറിവിത്ത് വിതരണം ചെയ്തു. വിത്ത് വിതരണംപള്ളി വികാരി റവ. ഡോ .മാത്യു കണ്ണാലയില്‍ വെള്ളൂര്‍ സെന്‍്റ് ജോസഫ് കോണ്‍വെന്‍്റിലെ സി. തെരേസക്കു് നല്‍കിക്കൊണ്ട് ഉദ്ഘടനം നിര്‍വഹിച്ചു. കെ.സി.സി യൂണിറ്റ് പ്രസിഡന്‍്റ് സാലസ് ജോസഫ് അദ്ധ്യക്ഷതവഹിച്ചു. കര്‍ഷക ഫോറം അതിരൂപത ചെയര്‍മാന്‍ എം.സി. കുര്യാക്കോസ്, തമ്പി കാവനാല്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി . കര്‍ഷക ക്ളബ്ബ് യൂണിറ്റ് പ്രസിഡന്‍്റ് അജി കൂവപ്പിള്ളി സ്വാഗതവും, ബിജു കിഴക്കേ കാലായില്‍ കൃതജ്ഞതയും പറഞ്ഞു. കര്‍ഷക ഫോറം പിറവം ഫൊറോന കണ്‍വീനറായി തമ്പി കാവനാലിനെതിരഞ്ഞെടുത്തു.

Previous Post

അജപാലനാധികാരം: അമേരിക്കയില്‍ നിന്നുള്ള ഒപ്പുകള്‍ കൈമാറി

Next Post

കുവൈറ്റ് ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ സ്ഥാപക ദിനവും 40ാം വാര്‍ഷികവും ആഘോഷിച്ചു

Total
0
Share
error: Content is protected !!