കര്‍ഷകരുടെ കൂട്ടായ്മ അനിവാര്യം- മാര്‍. ജോസഫ് പണ്ടാരശ്ശേരില്‍

കണ്ണൂര്‍: കാര്‍ഷിക മേഖലയെ തിരികെ കൊണ്ടുവരാന്‍ കര്‍ഷകരുടെ കൂട്ടായ്മ അനിവാര്യമെന്ന് മാര്‍. ജോസഫ് പണ്ടാരശ്ശേരില്‍.മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, രാജപുരം ഫൊറോന ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്, രാജപുരം പയസ് ടെന്‍ത് കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ രാജപുരം ഹോളിഫാമിലി പാരിഷ്ഹാളില്‍ നടന്ന കര്‍ഷക പഠനശിബിരം രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാര്‍.പണ്ടാരശ്ശേരില്‍. രാജപുരം കെ. സി. സി പ്രസിഡന്‍റ് ഓ. സി ജെയിംസ് ഒരപ്പങ്കല്‍ അദ്ധ്യക്ഷത വഹിച്ചു . മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി ഫാ. സിബിന്‍ കൂട്ടകല്ലുങ്കല്‍ സ്വാഗതം ആശംസിച്ചു. രാജപുരം ഫൊറോന പള്ളി വികാരി. ജോസ് അരീച്ചിറ, കെ. സി. സി രാജപുരം ഫൊറോന ഡയറക്ടര്‍ ഫാ. ഡിനോ കുമ്മനിക്കാട്ട് എന്നിവര്‍ ആശംസാപ്രസംഗം നടത്തി. പടന്നക്കാട് കാര്‍ഷിക കോളജ് എ. ഡി. ആര്‍ കോക്കനട്ട് മിഷന്‍ ഡയറക്ടര്‍ പ്രൊഫ. ഡോ. സുജാത -തെങ്ങ് കൃഷിയുടെ പ്രാധാന്യം, തെങ്ങില്‍ നിന്ന് ലഭ്യമാക്കാവുന്ന ഉത്പന്നങ്ങള്‍, വിവിധയിനം തെങ്ങുകള്‍ എന്നിവയെക്കുറിച്ച് ക്ളാസ്സെടുത്തു. കര്‍ഷക ക്ളബ്ബുകളുടെ പ്രസക്തി, രൂപീകരണം എന്നീവയെക്കുറിച്ച് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അബ്രാഹം ഉള്ളാടപ്പുള്ളില്‍ ക്ളാസ് നയിച്ചു. സെമിനാറിന്‍്റെ ഭാഗമായി നടത്തിയ ചര്‍ച്ചയില്‍ രാജപുരം കേന്ദ്രമാക്കി കര്‍ഷകസംഘങ്ങള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു. ഫിലിപ്പ് കൊട്ടോടി നന്ദി പറഞ്ഞു.

Previous Post

വെയില്‍സിലെ സെയിന്റ് അന്തോണീസ് ക്‌നാനായ കാത്തലിക് പ്രൊപ്പോസ്ഡ് മിഷനില്‍ വി.അന്തോണീസിന്റെ തിരുനാള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി

Next Post

മാലക്കല്ല്: കൊച്ചിക്കുന്നേല്‍ ജോയ്

Total
0
Share
error: Content is protected !!