കര്‍ഷക സെമിനാര്‍ നടത്തി

കടുത്തുരുത്തി:കെ.സി.സി. കോട്ടയം അതിരൂപത കര്‍ഷക ഫൊറത്തിന്റെ ആഭിമുഖ്യത്തില്‍ കടുത്തുരുത്തി ഫൊറോനാ തലത്തില്‍ കര്‍ഷക സെമിനാര്‍ നടത്തി. കടുത്തുരുത്തി പള്ളി പാരിഷ് ഹാളില്‍ വച്ചു നടത്തിയ സെമിനാര്‍ കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാദര്‍ മൈക്കിള്‍ വെട്ടിക്കാട്ട് ഉല്‍ഘാടനം ചെയ്തു. കെ.സി.സി കടുത്തുരുത്തി ഫൊറോന പ്രസിഡന്റ് എബ്രാഹം കുരീക്കോട്ടില്‍ അദ്ധ്യക്ഷതവഹിച്ചു. കെ.സി.സി. ഫൊറോന ചാപ്ലിന്‍ ഫാദര്‍ എബ്രാഹം പറമ്പേട്ട് മുഖ്യപ്രഭാഷണം നടത്തി. കര്‍ഷക ഫൊറം രൂപത ചെയര്‍മാന്‍ എം.സി. കുര്യാക്കോസ് വിഷയാവതരണം നടത്തി. നാടന്‍ പച്ചക്കറി വിത്തുകളുടെ വിതരണം കര്‍ഷക ഫൊറം അതിരൂപത കണ്‍വീനര്‍ എബ്രാഹം തടത്തി ല്‍ നിര്‍വഹിച്ചു. കെ.സി. ഡബ്ല്യു.എ ഫൊറോന പ്രസിഡന്റ് ആനി തോമസ് മണലേല്‍, കെ.സി.വൈഎല്‍ ഫൊറോന പ്രസിഡന്റ് ആരുണ്‍ സണ്ണി, ജോമോന്‍ പുന്നൂസ്, ജെയിംസ് മൂലേ പറമ്പില്‍, ജോഷി മണലേല്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. കടുത്തുരുത്തി കൃഷി ഭവന്‍ എ.ഒ. ആര്‍ സിദ്ധാര്‍ത്ഥ് ക്ലാസ് എടുത്തു.കെ.സി.സി. കടുത്തുരുത്തി ഫൊറോന സെക്രട്ടറി ജോര്‍ജ്ജ് കുട്ടി ജോസ് സ്വാഗതവും കര്‍ഷക ഫൊറം ഫൊറോന കണ്‍വീനര്‍ ഇ.കെ. ചാക്കോച്ചന്‍ കൃതജ്ഞതയും പറഞ്ഞു. അറുപത് വയസ് കഴിഞ്ഞ മുഴുവന്‍ കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും പ്രതിമാസം പതിനായിരം രൂപ പെന്‍ഷന്‍ നല്‍കണമെന്നും, കാര്‍ഷീക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേക കാര്‍ഷീക ബഡ്ജറ്റ് അവതരിപ്പിക്കണമെന്നും, വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ നിന്നും മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കുറ്റമറ്റ സംവിധാനത്തിനായി നടപിടി സ്വീകരിക്കണമെന്നും, ജസ്റ്റീസ് ജെ. ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നും സെമിനാര്‍ പാസാക്കിയ പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു.

Previous Post

മാതൃദിനാചരണം സംഘടിപ്പിച്ചു

Next Post

മാതൃദിനാഘോഷവും നേഴ്സസ് ഡേയും സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!