കോട്ടയം: കാസര്‍ഗോഡ് സമാപിച്ച സംസ്ഥാന റോഡ് സൈക്ളിങ് മത്സരത്തിലും, എറണാകുളത്തു നടന്ന സംസ്ഥാന സ്കൂള്‍ ഗെയിംസ് സൈക്ളിങ് മത്സരത്തിലും തിരുഹൃദയകുന്ന് ഇടവകാംഗമായ കാല്‍വിന്‍ സിറില്‍ ലിയോണ്‍ പന്നിവേലില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. സംസ്ഥാന റോഡ് സൈക്ളിങ് മത്സരത്തില്‍ പതിനാറു വയസിനു താഴെയുള്ള ആണ്‍കുട്ടികളുടെ ടൈം ട്രയല്‍ ഇനത്തില്‍ കാല്‍വിന്‍ സ്വര്‍ണമെഡല്‍ ജേതാവായപ്പോള്‍, സ്കൂള്‍ ഗെയിംസില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ ടൈം ട്രയല്‍ ഇനത്തില്‍ വെള്ളിമെഡല്‍ കരസ്ഥമാകുകയുണ്ടായി. എസ്.എച്ച് മൗണ്ട് ഹയര്‍സെക്കന്‍്ററി സ്കൂള്‍ പ്ളസ് വണ്‍ വിദ്യാര്‍ഥിയായ കാല്‍വിന്‍, ബി.സി.എം കോളേജ് കായികധ്യാപകന്‍ ലൂക്ക് ലിയോണ്‍ കുരിയന്‍്റെയും, സെന്‍്റ് ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജ് അധ്യാപിക ജിഷയുടെയും മകനാണ്. ഒറീസയിലും, ബീഹാറിലുമായി നടക്കുന്ന രണ്ടു മത്സരങ്ങളുടെയും ദേശിയ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കാന്‍ കാല്‍വിന്‍ യോഗ്യത നേടുകയും ചെയ്തു.