കല്ലിശ്ശേരി : സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം യു.പി. സ്‌കൂളിന്റെ നേതൃത്വത്തില്‍ വയനാട് ദുരന്തബാധിതരായ കുട്ടികളുടെ വേദനയിലും ദുഃഖത്തിലും പങ്കുചേര്‍ന്നുകൊണ്ട് തങ്ങളുടെ സഹപാഠികള്‍ക്ക് ഒരു കൈത്താങ്ങിനായി കുട്ടികള്‍ സ്വരൂപീച്ച 1 ലക്ഷം രൂപ കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിനു കൈമാറുവാനായി സ്‌കൂള്‍ മാനേജര്‍ ഫാ. റെന്നി കട്ടേലിനു സ്‌കൂള്‍ ഹെഡ് ബോയ് അശ്വിന്‍ രാജും ഹെഡ്‌ഗേള്‍ നമിത ശ്രീകുമാറും ചേര്‍ന്ന് നല്കുന്നു. ചടങ്ങില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി. ലിയാ എസ്.വി.എം., പി.ടി.എ പ്രസിഡന്റ് കൊച്ചുമോന്‍ എ.കെ., അധ്യാപകനായ അഭിലാഷ് അനിയന്‍, പി.ടി.എ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, അധ്യാപകര്‍, കുട്ടികളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 400-ലധികം വരുന്ന കുട്ടികള്‍ സ്വരൂപിച്ച ഫണ്ടിന്റെ ഏറിയ ഭാഗവും തങ്ങളുടെ ചെറിയ സമ്പാദ്യത്തില്‍നിന്നുമായിരുന്നു.