കല്ലറ : സെന്റ് തോമസ് ഹൈസ്‌കൂളിന്റെ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും വര്‍ണാഭമായി ആഘോഷിച്ചു. ഗാനരചയിതാവും കവിയുമായ വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ സ്റ്റീഫന്‍ കണ്ടാരപ്പിള്ളില്‍ അധ്യക്ഷനായിരുന്നു, കോട്ടയം അതിരൂപത വിദ്യാഭ്യാസ ഏജന്‍സി സെക്രട്ടറി റവ ഫാ ഡോ. തോമസ് പുതിയകുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റര്‍ കുര്യാക്കോസ് മാത്യു സ്‌കൂള്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍, വാര്‍ഡ് മെമ്പര്‍ ജോയി കോട്ടായില്‍, പി ടി എ പ്രസിഡന്റ് ജോസ് ലൂക്കോസ്, എം പി ടി എ പ്രസിഡന്റ് സുനിത പ്രവീണ്‍, സ്റ്റാഫ് സെക്രട്ടറി ഫാ ബോബി കൊച്ചുപറമ്പില്‍, ഷൈബി അലക്സ് വിരമിക്കുന്ന അധ്യാപകരായ അമ്പിള്‍ വി ജെയിംസ്, ജോണ്‍ മാത്യു, സ്‌കൂള്‍ ലീഡര്‍ അഭിനവ് സി അനുമോദ്, സ്‌കൂള്‍ ചെയര്‍പേഴ്സണ്‍ അല്‍ഫോന്‍സാ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി.