അധ്യാപക ദിനാചരണവും പൂര്‍വ്വ വിദ്യാര്‍ത്ഥിയെ ആദരിക്കലും

കല്ലറ: സെന്റ് തോമസ് ഹൈസ്‌കൂളില്‍ അധ്യാപക ദിനാചരണവും, കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കരസ്ഥമാക്കിയ പൂര്‍വ്വ വിദ്യാര്‍ത്ഥി ശരത് മോഹനുള്ള ആദരവും സംയുക്തമായി നടത്തപ്പെട്ടു. സ്‌കൂള്‍ മാനേജര്‍ ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പൂര്‍വാധ്യാപകനായ കെ. പി രഘുനാഥ് ശരത് മോഹനെ പൊന്നാട അണിയിച്ചു. ഹെഡ്മാസ്റ്റര്‍ കുര്യാക്കോസ് മാത്യു, പി ടി എ പ്രസിഡന്റ് ജോസ് ലൂക്കോസ്, എംപി ടി എ പ്രസിഡന്റ് സുനിത പ്രവീണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അതോടൊപ്പം അധ്യാപക ദിനാചരണവും ആഘോഷിച്ചു. കുട്ടികളുടെയും അധ്യാപകരുടെയും കലാപരിപാടികള്‍ യോഗത്തിന് മാറ്റുകൂട്ടി.

 

Previous Post

കെ.സി.വൈ.എല്‍ അദ്ധ്യാപകര്‍ക്കായി വെബിനാര്‍ സംഘടിപ്പിച്ചു

Next Post

കൊട്ടൂര്‍വയല്‍: നെടിയങ്ങ കുംബ്ലാനിക്കല്‍ മേരി

Total
0
Share
error: Content is protected !!