കൈപ്പുഴ സെന്റ് ജോര്‍ജ് വി.എച്ച്.എസ്.എസ്.ശതാബ്ദി ആഘോഷത്തിന് തുടക്കം

കൈപ്പുഴ : ഹൈസ്‌കൂള്‍ ക്ലാസുകളില്‍ കുട്ടികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് കൊടുക്കണമെന്ന് മന്ത്രി വി.എന്‍.വാസവന്‍.കൈപ്പുഴ സെന്റ് ജോര്‍ജ് വി.എച്ച്.എസ്.എസ്.ശതാബ്ദി ആഘോഷ ഉദ്ഘാടനവും വാര്‍ഷികാഘോഷവും യാത്രയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുടര്‍പഠനം നടത്തേണ്ടത് കുട്ടിയുടെ അഭിരുചിക്ക് അനുസരിച്ചാണ്. അല്ലാതെ മാതാപിതാക്കളുടെ അഭിരുചിക്ക് അനുസരിച്ചില്ല.
കുട്ടികളില്‍ ഒരു കാര്‍ഷിക സംസ്‌കാരം കൂടി വളര്‍ത്തിയെടുക്കാന്‍ കൈപ്പുഴ സ്‌കൂളിന് കഴിയുന്നുവെന്നത് കഴിഞ്ഞ കാല റിപ്പോര്‍ട്ടു ക ളില്‍ വ്യക്തമാകുന്നതായി മന്ത്രി സൂചിപ്പിച്ചു.
സ്‌കൂള്‍ ബസ് അനുവദിച്ചു കൊണ്ടുള്ള പ്രഖ്യാപനവും മന്ത്രി യോഗത്തില്‍ നടത്തി.
കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം അധ്യക്ഷത വഹിച്ചു. ഫ്രാന്‍സീസ് ജോര്‍ജ് എം.പി.മുഖ്യ പ്രഭാഷണം നടത്തി.സ്‌കൂള്‍ മാനേജര്‍ ഫാ.സാബു മാലിത്തുരുത്തേല്‍, കോര്‍പ്പറേറ് മാനേജര്‍ ഫാ. തോമസ് പുതിയ കുന്നേല്‍, വി.കെ.പ്രദീപ്, തോമസ് കോട്ടൂര്‍ ,പി.നവീന, എം.ആര്‍.സുനിമോള്‍ സുരേഷ് നാരായണന്‍, പി.ടി. സൈമണ്‍, കെ.എം.ആന്‍സി, ഹെഡ്മാസ്റ്റര്‍ കെ.എസ്.ബിനോയ്.പ്രിന്‍സിപ്പല്‍ തോമസ് മാത്യൂ സുരേഷ് നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു. ലോഗോ പ്രകാശനവും കലണ്ടര്‍ പ്രകാശനവും നടത്തി
വിരമിക്കുന്ന അധ്യാപകരായ ജെസി തോമസ് , പ്രഭ ടി ജോസഫ് എന്നിവരുടെ ഫോട്ടോകള്‍ അനാച്ചാദനം ചെയ്തു. 2026 ജനുവരി 23 ന് ശതാബ്ദി ആഘോഷങ്ങള്‍ സമാപിക്കും.

 

Previous Post

ഏറ്റുമാനൂര്‍: ചിറ്റക്കാട്ട് സി.എം ജോര്‍ജ്

Next Post

കല്ലറ സ്കൂള്‍ വാര്‍ഷികം

Total
0
Share
error: Content is protected !!