കൈപ്പുഴ ഫൊറോന പാരിഷ് കൗണ്‍സില്‍ അംഗങ്ങളുടെ കൂട്ടായ്മ സംഘടിപ്പിച്ചു

കോട്ടയം അതിരൂപതയിലെ ഇടവകകളില്‍ അടുത്ത മൂന്നുവര്‍ഷത്തേക്കുള്ള പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ക്കായി ഫൊറോനാടിസ്ഥാനത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കൈപ്പുഴ ഫൊറോനയില്‍ പരിശീലനം നടത്തി. കൈപ്പുഴ സെന്റ് ജോര്‍ജ്ജ് പാരിഷ് ഹാളില്‍ സംഘടിപ്പിച്ച ഫൊറോനയിലെ എല്ലാ ഇടവകകളിലെയും പാരിഷ് കൗണ്‍സില്‍ അംഗങ്ങളുടെ സംയുക്ത കൂടിവരവ് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. വിശ്വാസതീഷ്ണതയോടെ സഭയോടു ചേര്‍ന്നിനിന്ന് ഇടവകകളെ വളര്‍ത്തുന്നതിന് പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ കൂട്ടായി യത്നിക്കണമെന്ന് ഉദ്ഘാടന സന്ദേശത്തില്‍ പിതാവു പറഞ്ഞു. പാരിഷ് കൗണ്‍സിലുകളുടെ ദര്‍ശനവും ദൗത്യങ്ങളും എന്ന വിഷയത്തില്‍ അതിരൂപതാ ചാന്‍സിലര്‍ ഫാ. തോമസ് ആദോപ്പിള്ളില്‍ ക്ലാസ്സ് നയിച്ചു. അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ചര്‍ച്ചകള്‍ക്കു നേതൃത്വം നല്കി. കൈപ്പുഴ ഫൊറോന വികാരി ഫാ. സാബു മാലിത്തുരുത്തേല്‍ സ്വാഗതവും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം ഷാജി കണ്ണാലയില്‍ കൃതജ്ഞതയുമര്‍പ്പിച്ചു. ഫൊറോനയിലെ ഇടവകകളില്‍ നിന്നുള്ള വികാരിയച്ചന്മാരും പാരിഷ് കൗണ്‍സില്‍ അംഗങ്ങളും പങ്കെടുത്തു.

 

 

Previous Post

വിശുദ്ധ മൂറോന്‍ കൂദാശ നടത്തി

Next Post

മോനിപ്പള്ളി: പുള്ളോര്‍കുന്നേല്‍ തോമസ്

Total
0
Share
error: Content is protected !!