കടുത്തുരുത്തി: ചരിത്രപ്രസിദ്ധമായ കടുത്തുരുത്തി വലിയ പള്ളിയിലെ പുരാതന പ്രസിദ്ധമായ കരിങ്കല്‍ കുരിശിനോട് ചേര്‍ന്നുള്ള നവീകരിച്ച ചുറ്റുവിളക്കിന്‍്റെ വെഞ്ചരിപ്പ് കര്‍മ്മം നടത്തപ്പെട്ടു. കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി കുരിശിനെ തന്നോട് ചേര്‍ത്തുവച്ചതിനാല്‍ കുരിശ് നില്‍ക്കുന്ന ഇടങ്ങള്‍ എപ്പോഴും അതിവിശുദ്ധമാണെന്നും, കുരിശിലൂടെ രക്ഷ ലഭിക്കുന്നു എന്ന പ്രത്യാശയും നാം നിലനിര്‍ത്തണമെന്നും പിതാവ് പറഞ്ഞു.
1596 ല്‍ പണിപൂര്‍ത്തിയാക്കി 1599 ലെ വലിയ നോമ്പിലെ ദു$ഖ വെള്ളിയാഴ്ചയാണ് ഗോവ മെത്രാപ്പോലീത്ത ആയിരുന്ന അലക്സ് മെനേസിസ് ഈ കുരിശിന്‍്റെ കൂദാശ കര്‍മ്മം നിര്‍വഹിച്ചത്.
പത്തടി നീളവും വീതിയും ഉയരവും ഉള്ള പീഠത്തില്‍ 40 അടി നീളത്തില്‍ ഒറ്റക്കല്ലില്‍ തീര്‍ത്ത കരിങ്കല്‍ കുരിശിന് ആകെ 50 അടി ഉയരം ഉണ്ട്. ഭാരതത്തിലെ ഏറ്റവും വലിയ ഒറ്റക്കല്ലില്‍ തീര്‍ത്ത കുരിശാണിത്.
കാലചക്രത്തിന്‍്റെയും കാലാവസ്ഥയുടെയും പ്രതികൂല കെടുതികളെ അതിജീവിച്ച് 430 വര്‍ഷം കടുത്തുരുത്തിയുടെ വിശ്വാസപ്രതീകമായി ഈ കരിങ്കല്‍ കുരിശ് നിലകൊള്ളുന്നു.
മനോഹരമായ കൊത്തുപണികള്‍ കൊണ്ട് അലങ്കൃതമാണ് അന്യാദൃശമായ കരിങ്കല്‍ കുരിശിന്‍്റെ പീഠം. ഈശോയുടെ തിരുകുരിശിന്‍്റെ തിരുശേഷിപ്പ് കരിങ്കല്‍ പേടകത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.
കേരള സഭാ ചരിത്രത്തിലെ ധാരാളം ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷിയായ ഈ കരിങ്കല്‍ കുരിശ് സംരക്ഷിക്കുന്നതിന്‍്റെ ഭാഗമായി പുരാവസ്തു വകുപ്പുമായി ആലോചിച്ച് 153 തിരികള്‍ ഉള്ള ചുറ്റുവിളക്ക് നവീകരിക്കുകയും ഇന്ന് നാനാജാതി മതസ്ഥരായ ഭക്തജനങ്ങള്‍ക്കായി സമര്‍പ്പിക്കുകയും ചെയ്യുന്നു. ഈശോയുടെ കുരിശു മരണത്തിന്‍്റെ ഓര്‍മ്മ പുതുക്കുന്ന എല്ലാ വെള്ളിയാഴ്ചകളിലും കുരിശിന്‍്റെ ചുവട്ടില്‍ വന്നണഞ്ഞു തങ്ങളുടെ വിശ്വാസം പ്രഖ്യാപിക്കുന്ന തീര്‍ത്ഥടകര്‍ ചുറ്റുവിളക്ക് തെളിച്ച് തങ്ങളുടെ നിയോഗങ്ങള്‍ സമര്‍പ്പിക്കുകയും ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദി അറിയിക്കുകയും ചെയ്യുന്നു. 2025ലെ മൂന്ന് നോമ്പ് തിരുനാളിന്‍്റെ ഭാഗമായാണ് ഈ നവീകരണം നടന്നത്. ചുറ്റു വിളക്ക് നിര്‍മ്മാണത്തിനായുള്ള തുക സംഭാവന നല്‍കിയത് ഷാജി &സിബി ഇടക്കരയില്‍ ആണ്. വികാരി ഫാ. തോമസ് ആനിമൂട്ടിലിന്‍്റെ നേതൃത്വത്തില്‍ അസിസ്റ്റന്‍്റ് വികാരി ഫാ. സന്തോഷ് മുല്ലമംഗലത്ത്, കൈക്കാരന്മാര്‍, കമ്മറ്റി അംഗങ്ങള്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ പണികള്‍ പൂര്‍ത്തീകരിച്ചു.