ലഹരിക്കെതിരെ ഗോള്‍ സംഘടിപ്പിച്ചു

കടുത്തുരുത്തി : സെന്റ്.മൈക്കിള്‍സ് സ്‌കൂളില്‍ ലഹരി വസ്തുക്കളുടെ ബോധവല്‍ക്കരണ പരിപാടിയായി ലഹരിക്കെതിരെ ഗോള്‍ സംഘടിപ്പിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. തോമസ് ആനിമൂട്ടിലിന്റെ അധ്യക്ഷതയില്‍ കടുത്തുരുത്തി എംഎല്‍എ അഡ്വ.മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു. നാര്‍ക്കോട്ടിക് സെല്‍ കോട്ടയം ജില്ലാ ഡിവൈഎസ്പി, സി സി.ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. ത്രിതല പഞ്ചായത്ത് പ്രതിനിധികളും, വിദ്യാഭ്യാസ വകുപ്പ്, ആഭ്യന്തരവകുപ്പ് ഉദ്യോഗസ്ഥരും വിവിധ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, യുവജന, സംഘടന പ്രതിനിധികളുംപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Previous Post

താമ്പ: കൊങ്ങാണ്ടൂര്‍ ചാരത്ത് ശോശാമ്മ സൈമണ്‍കുട്ടി

Next Post

നീണ്ടൂര്‍: പള്ളിവീട്ടില്‍ കുര്യന്‍ ചുമ്മാര്‍

Total
0
Share
error: Content is protected !!