വിദ്യാര്‍ത്ഥികള്‍ സ്വന്തമായി കൃഷി ചെയ്ത് ഉത്പാദിപ്പിച്ച പച്ചക്കറികള്‍ സ്‌കൂളിലെ ഓണാഘോഷത്തിന് സദ്യ ഒരുക്കുന്നതിന് നല്‍കി

കടുത്തുരുത്തി സെന്റ്. മൈക്കിള്‍സ് സ്‌കൂളിലെ നല്ല പാഠം പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ സ്വന്തമായി കൃഷി ചെയ്ത് ഉത്പാദിപ്പിച്ച പച്ചക്കറികള്‍ സ്‌കൂളിലെ ഓണാഘോഷത്തിന് സദ്യ ഒരുക്കുന്നതിന് നല്‍കിയപ്പോള്‍ ഉച്ചഭക്ഷണ പരിപാടിയുടെ ചുമതല വഹിക്കുന്ന അധ്യാപിക സിനി ജോസ്, ബിന്ദു ടോം എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങുന്നു. സ്‌കൂള്‍ പ്രധാന അധ്യാപിക സുജാ മേരി തോമസിന്റെ അധ്യക്ഷതയില്‍ കടുത്തുരുത്തി കൃഷി ഓഫീസര്‍ സി സിദ്ധാര്‍ത്ഥ പരിപാടി ഉദ്ഘാടനം ചെയ്തു.
കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിന്‍സി എലിസബത്ത്, പിടിഎ പ്രസിഡന്റ് എബി കുന്നശ്ശേരി, നല്ല പാഠം പദ്ധതിയുടെ കോ ഓര്‍ഡിനേറ്റര്‍മാരായ ജിനോ തോമസ്, പിങ്കി ജോയ് എന്നിവര്‍ സമീപം.

Previous Post

ഒളശ: ഐക്കരമണലേല്‍ ത്യേസ്യാമ്മ ജോസഫ്

Next Post

കല്ലറയില്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍്റ് മോട്ടോ പ്രകാശനം ചെയ്തു

Total
0
Share
error: Content is protected !!