പന്നിയാല്‍ : കോട്ടയം അതിരൂപത ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ മടമ്പം ഫൊറോനയുടെ സഹകരണത്തോടെ വിവാഹത്തിന്റെ 25, 50 വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന ദമ്പതികള്‍ക്കായി സില്‍വര്‍ – ഗോള്‍ഡന്‍ ജൂബിലി ദമ്പതിസംഗമവും 2000 മാണ്ടിനുശേഷം വിവാഹിതരായവരില്‍ നാലോ അതില്‍ കൂടുതലുള്ള മക്കളുള്ള ദമ്പതികളെ ആദരിക്കലും സംഘടിപ്പിച്ചു. അതിരൂപത ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജിബിന്‍ മണലോടിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം അതിരൂപത പ്രൊക്യുറേറ്റര്‍ ഫാ. അബ്രഹാം പറമ്പേട്ട് ഉദ്ഘാടനം ചെയ്തു. പന്നിയാല്‍ സെന്റ് ജൂഡ് ക്‌നാനായ കത്തോലിക്ക പള്ളി വികാരി ഫാ. ജോബി പതിപ്പറമ്പില്‍ സ്വാഗതം ആശംസിക്കുകയും മലബാര്‍ റീജിയണ്‍ ഫാമിലി കമ്മീഷന്‍ ഡയറക്ടറും മടമ്പം ലൂര്‍ദ് മാതാ ക്‌നാനായ കത്തോലിക്ക ഫൊറോന വികാരിയുമായ ഫാ. സജി മെത്താനത്ത്, അമേരിക്കയിലെ ഹൂസ്റ്റണ്‍ പള്ളി അസി. വികാരി ഫാ. ജോഷി വലിയവീട്ടില്‍ എന്നിവര്‍ ആശംസകള്‍ അറിയിക്കുകയും ഫാമിലി കമ്മീഷന്‍ അംഗം ജോസ് പൂക്കുമ്പേല്‍ കൃതജ്ഞത അര്‍പ്പിക്കുകയും ചെയ്തു. മടമ്പം ഫൊറോയിലെ വൈദികര്‍ ഒന്നുചേര്‍ന്ന് ജൂബിലി ദമ്പതികള്‍ക്കുവേണ്ടി സമൂഹബലി അര്‍പ്പിച്ചു. അതിരൂപത ഫാമിലി കമ്മീഷനംഗങ്ങളായ സി. സോളി കാരിത്താസ് സംഗമത്തിന് നേതൃത്വം നല്‍കി. മടമ്പം ഫൊറോനയിലെ വിവിധ ഇടവകകളില്‍ നിന്നായി 93 ദമ്പതികള്‍ പങ്കെടുത്തു.