കൊച്ചി: ഇന്‍സ്പയര്‍ കേരള ബ്രാന്‍ഡിംഗ് സമ്മിറ്റില്‍ കേരളത്തിലെ മികച്ച നഴ്‌സിംഗ് കോച്ചിംഗ് അക്കാദമിയായി ജോമോന്‍സ് അക്കാദമിയെ തിരഞ്ഞെടുത്തു. ജോമോന്‍സ് അക്കാദമിയുടെ സ്ഥാപകനും മോനിപ്പള്ളി ഇടവകാംഗവുമായ ജോമോന്‍ ജോയ്, പത്മശ്രീ കുര്യന്‍ ജോണ്‍ മേളാംപറമ്പിലില്‍ നിന്നും പുരസ്‌കാരം സ്വീകരിച്ചു.
നഴ്‌സിംഗ് പരീക്ഷാ കോച്ചിങ്ങില്‍ മുന്‍നിരയില്‍ തുടരുന്ന ജോമോന്‍സ് അക്കാദമിയില്‍ 10,000ലധികം വിദ്യാര്‍ത്ഥികള്‍ പഠനം തുടരുന്നുണ്ട്. DHA, HAAD(DOH), MOH, PROMETRIC, NHRA, OMAN PEARSON VUE, SNB എന്നിവയുള്‍പ്പെടെയുള്ള പ്രധാന അന്താരാഷ്ട്ര നഴ്‌സിംഗ് ലൈസന്‍സിംഗ് പരീക്ഷകള്‍ക്ക് മികച്ച പരിശീലനം നല്‍കുന്ന കോച്ചിംഗ് സെന്റര്‍ ആയി ശ്രദ്ധ നേടിയിട്ടുള്ള സ്ഥാപനമാണിത്.
നഴ്‌സിംഗ് ബിരുദാനന്തര ബിരുദധാരിയായ ജോമോന്‍ ജോയ് കഴിഞ്ഞ അഞ്ചുവര്‍ഷമായി അമ്പതിനായിരത്തിലധികം വിദ്യാര്‍ഥികളുടെ വിദേശത്ത് നഴ്‌സ് ആയി പ്രവര്‍ത്തിക്കാനുള്ള സ്വപ്നം സാക്ഷാത്കരിച്ചിട്ടുണ്ട്.ഈ പുരസ്‌കാരം ലോകത്തെ മികച്ച നഴ്‌സിംഗ് പ്രൊഫഷണലുകളെ രൂപപ്പെടുത്തുന്നതിനുള്ള ജോമോന്‍സ് അക്കാദമിയുടെ പരിശ്രമത്തിനുള്ള അംഗീകാരമാണ്.
മോനിപ്പിള്ളി ഇടവക ഓടക്കുഴിയില്‍ കുടുംബാംഗമായ ജോമോന്‍ ജോയ് കെ.സി.വൈ .എല്‍ മോനിപ്പിള്ളി യൂണിറ്റിന്റെ ഡയറക്ടര്‍ കൂടെയാണ് . ചെറുകര ഇടവക കുഴിഞ്ഞാലില്‍ കുടുംബാംഗമായ ഭാര്യ ജോയ്‌സി ജോമോനും ജോമോന്‍സ് അക്കാഡമിലെ ട്യൂട്ടറാണ് .