വസ്ത്ര സൗകുമാര്യത്തിന്‍്റെ വിസ്മയ ലോകം തൊടുപുഴയിലും, കോട്ടയത്തും, പാലായിലും മറ്റ് ജില്ലകളിലും ഒരുക്കിയ വസ്ത്രവ്യാപാരിയാണ് പുളിമൂട്ടില്‍ ജോണ്‍ചേട്ടന്‍. ഒരു കസ്റ്റമര്‍ കടയിലേക്ക് കയറി ചെന്നാല്‍ ഉടനെ എന്താ വേണ്ടത് എന്ന് ചോദിച്ചു കയ്യില്‍ പിടിച്ച് കൊണ്ടുപോയി നടന്ന് എല്ലാം കാണിച്ചു കൊടുത്ത് വാങ്ങിപ്പിച്ചിട്ടേ ജോണ്‍ ചേട്ടന്‍ വിടുമായിരുന്നുള്ളൂ! വെറുതെ കാണാനായി കയറിച്ചെന്നാലും എന്തെങ്കിലും വാങ്ങിച്ചു കൊണ്ട് പോരുന്ന മാനസികാവസ്ഥയിലേക്ക് ജോണ്‍ ചേട്ടന്‍ ആ കസ്റ്റമറെ എത്തിക്കുമായിരുന്നു! കസ്റ്റമറുടെ മനസ്സറിഞ്ഞ് ഇടപെടുന്ന ഒരു വ്യാപാരിയായിരുന്നു ജോണ്‍ ചേട്ടന്‍ എന്ന് ചുരുക്കം !
ജോണ്‍ ചേട്ടന്‍്റെ ആ സ്നേഹവും ഇടപെടലും കാണുമ്പോള്‍ ഒരിക്കല്‍ അവിടെനിന്ന് വസ്ത്രം വാങ്ങിയവര്‍ക്ക് വീണ്ടും അങ്ങോട്ട് തന്നെ പോകാന്‍ ഒരു പ്രചോദനം ഉണ്ടാകുക സ്വാഭാവികം! അതുകൊണ്ടുതന്നെയാണ് വലിയ തുണിക്കടകള്‍ പിന്നീട് തൊടുപുഴയില്‍ ഉദയം കൊണ്ടിട്ടും അങ്ങോട്ടൊന്നും പോകാതെ പുളിമൂട്ടില്‍ സില്‍ക്ക് ഹൗസിന് കുറെ സ്ഥിരം കസ്റ്റമേഴ്സിനെ നിലനിറുത്താനായത്. ആ കസ്റ്റമേഴ്സ് ആയിരുന്നു പുളിമൂട്ടില്‍ സില്‍ക്സിന്‍്റെ ഇന്നത്തെ വളര്‍ച്ചയ്ക്കും ഉയര്‍ച്ചക്കും വഴിയൊരുക്കിയത്. കസ്റ്റമേഴ്സിനോടുള്ള സമീപനം ഏവരാലും പ്രശംസ നേടിയിട്ടുള്ള ഒന്നായിരുന്നു.തൊടുപുഴയില്‍ ചെറിയ കടയായി തുടങ്ങി പിന്നീട് വളര്‍ന്നു പന്തലിച്ച് മുന്‍നിര ടെക്സ്റ്റൈല്‍ ഷോപ്പ് ആയിമാറിയ പുളിമൂട്ടില്‍ സില്‍ക്സ് ഹൗസ് !
വിശ്വസ്തയില്‍ സ്വദേശികളും വിദേശ മലയാളികളും ഒരുപോലെ സമീപിച്ചിരുന്ന വസ്ത്രാലയമായിരുന്നു ജോണ്‍ചേട്ടന്‍്റെ പുളിമൂട്ടില്‍ ടെസ്റ്റൈല്‍സ്. ആദ്യകാല വ്യാപാരി വ്യവസായി എന്ന നിലയിലും സംഘടനാ നേതാവെന്ന നിലയിലും നല്ളൊരു സഹായ മനസ്സിനുടമ എന്നനിലയിലും തൊടുപുഴയുടെ നിറ സാന്നിധ്യമായിരുന്ന ജോണ്‍ ചേട്ടന്‍്റെ വേര്‍പാട് തീരാ നഷ്ടം തന്നെയാണ്.
ഒരിക്കലും മറക്കാത്ത ഓര്‍മ്മകള്‍ സമ്മാനിച്ചാണ് പുളിമൂട്ടില്‍ സില്‍ക്കിസിന്‍്റെ അമരക്കാരന്‍ ജോണ്‍ ചേട്ടന്‍ (88) യാത്രയാവുന്നത്. തന്‍്റെ സ്ഥാപനത്തില്‍ എത്തിയ നാല് തലമുറകളിലായുള്ള ഇടപാടുകാരെ തന്‍്റെ സ്നേഹം പങ്ക് വെച്ച് അവരുടെയെല്ലാം ഇഷ്ടക്കാരനായ എല്ലാവരും ഡാഡിയെന്ന് വിളിയ്ക്കുന്ന ജോണ്‍ ചേട്ടന്‍ തൊടുപുഴ നഗരത്തിന്‍്റെ ശൈശവാസ്ഥയില്‍ നിന്ന് മോഡല്‍ നഗരമായി മാറുന്നതും കണ്ട് അതിന്‍്റെ വികസന സാധ്യതകള്‍ മനസ്സിലാക്കി പ്രവര്‍ത്തിച്ച ദീര്‍ഘദര്‍ഷ്ടിയുള്ള വ്യവസായ പ്രമുഖനാണ്.