ജോബി സിറിയക് എറികാട്ട് ന്യൂസിലന്റിലെ ജസ്റ്റിസ് ഓഫ് പീസ് പദവിയില്‍

ഓക്ലാന്‍ഡ് : ന്യൂസിലാന്റ് മലയാളി സമൂഹത്തിനും,ക്‌നാനായക്കാര്‍ക്കും അഭിമാനമായി മാറിയിരിക്കുകയാണ് ജസ്റ്റിസ് ഓഫ് പീസ് ആയി നിയമിതനായ ജോബി സിറിയക്. സാമൂഹ്യ നീതിയെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പൊതുസേവനത്തോടുള്ള അദ്ദേഹത്തിന്റെ അര്‍പ്പണബോധത്തിന്റെയും പ്രതിബദ്ധതയുടെയും അംഗീകാരമാണ് ഈ നിയമനം. ഓക്ലാന്റിലെ കലാ-കായിക-സാംസ്‌കാരിക രംഗത്ത് നിറ സാന്നിധ്യമായ ശ്രീ ജോബി കിവി ഇന്ത്യന്‍ തീയേറ്റേഴ്‌സിലെ പ്രധാന നടന്‍,റിഥം345 ലെ ചെണ്ടക്കാരന്‍,കേരളാ വാരിയേഴ്സ് ക്രിക്കറ്റ് ടീമിന്റെ ഉടമ,തെക്കന്‍സ് വടം വലി ടീമിന്റെ കോച്ച്,ഓക്ലാന്‍ഡ് മലയാളീ സമാജം കമ്മറ്റി അംഗം, ക്‌നാനായ കാത്തോലിക് അസോസിയേഷന്‍ ഓഫ് ന്യൂസിലാന്റ് പ്രസിഡന്റ്,ജനറല്‍ സെക്രട്ടറി, സിറോ മലബാര്‍ പാരിഷ് കണ്‍സ്ട്രക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍,ദിലീപ് ഷോയുടെ മുഖ്യ സംഘാടകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വിവിധ ജുഡീഷ്യല്‍ അഡ്മിനിസ്റ്റേറ്റിവ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളി ആകുന്നതിനോടൊപ്പം, രേഖകള്‍ സാക്ഷ്യപ്പെടുത്താനുള്ള അധികാരവുമാണ് ഈ സ്ഥാനലബ്ധിയിലൂടെ ലഭ്യമാകുന്നത്. മലയാളീകളുടെ ഭാവി തലമുറക്ക് പൗരധര്‍മ്മത്തിലും,പൊതുപ്രവര്‍ത്തനത്തിലും വളര്‍ന്നുവരുന്നതിന് പ്രജോദനമായിമാറട്ടെ ജോബി സിറിയക് കൈ വരിച്ച ഈ നേട്ടം.

ഈ സ്ഥാനത്ത് എത്തുന്ന ആദ്യ ക്‌നാനായക്കാരനായ ഇദ്ദേഹം വെളിയന്നൂര്‍ എറികാട്ട് കുടുംബാംഗം ആണ്.ന്യൂസിലാന്റിലെ ജസ്റ്റിസ് ഓഫ് പീസ് ആയി ശ്രീ ജോബി സിറിയക് എറികാട്ട് നിയമിതനായി ഓക്ലാന്‍ഡ് : ന്യൂസിലാന്റ് മലയാളി സമൂഹത്തിന് അഭിമാനമായി മാറിയിരിക്കുകയാണ് ജസ്റ്റിസ് ഓഫ് പീസ് ആയി നിയമിതനായ ശ്രീ ജോബി സിറിയക്. സാമൂഹ്യ നീതിയെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പൊതുസേവനത്തോടുള്ള അദ്ദേഹത്തിന്റെ അര്‍പ്പണബോധത്തിന്റെയും പ്രതിബദ്ധതയുടെയും അംഗീകാരമാണ് ഈ നിയമനം. ഓക്ലാന്റിലെ കലാ-കായിക-സാംസ്‌കാരിക രംഗത്ത് നിറ സാന്നിധ്യമായ ശ്രീ ജോബി കിവി ഇന്ത്യന്‍ തീയേറ്റേഴ്‌സിലെ പ്രധാന നടന്‍,റിഥം345 ലെ ചെണ്ടക്കാരന്‍,കേരളാ വാരിയേഴ്സ് ക്രിക്കറ്റ് ടീമിന്റെ ഉടമ,തെക്കന്‍സ് വടം വലി ടീമിന്റെ കോച്ച്,ഓക്ലാന്‍ഡ് മലയാളീ സമാജം കമ്മറ്റി അംഗം, ക്‌നാനായ കാത്തോലിക് അസോസിയേഷന്‍ ഓഫ് ന്യൂസിലാന്റ് പ്രസിഡന്റ്,ജനറല്‍ സെക്രട്ടറി, സിറോ മലബാര്‍ പാരിഷ് കണ്‍സ്ട്രക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍,ദിലീപ് ഷോയുടെ മുഖ്യ സംഘാടകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വിവിധ ജുഡീഷ്യല്‍ അഡ്മിനിസ്റ്റേറ്റിവ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളി ആകുന്നതിനോടൊപ്പം, രേഖകള്‍ സാക്ഷ്യപ്പെടുത്താനുള്ള അധികാരവുമാണ് ഈ സ്ഥാനലബ്ധിയിലൂടെ ലഭ്യമാകുന്നത്. മലയാളീകളുടെ ഭാവി തലമുറക്ക് പൗരധര്‍മ്മത്തിലും,പൊതുപ്രവര്‍ത്തനത്തിലും വളര്‍ന്നുവരുന്നതിന് പ്രജോദനമായിമാറട്ടെ ജോബി സിറിയക് കൈ വരിച്ച ഈ നേട്ടം. ഈ സ്ഥാനത്ത് എത്തുന്ന ആദ്യ ക്‌നാനായക്കാരനായ ഇദ്ദേഹം വെളിയന്നൂര്‍ എറികാട്ട് കുടുംബാംഗം ആണ്.

 

Previous Post

പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പ്രാര്‍ത്ഥന സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍.

Next Post

പാപ്പായുടെ ആരോഗ്യസ്ഥിതി: രക്തപരിശോധനയില്‍ നേരിയ പുരോഗതി

Total
0
Share
error: Content is protected !!