കോട്ടയം അതിരൂപത ജീസസ് യൂത്ത് ടീമിന്റെ നേതൃത്വത്തില്‍ തൂവാനിസ പ്രാര്‍ത്ഥനാലയത്തില്‍ വെച്ച് ജീസസ് യൂത്ത് ലീഡേഴ്‌സിനായി കാരിസം റിട്രീറ്റ് നടത്തപെട്ടു. അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നായി 33 പേര്‍ പങ്കെടുത്തു. പരിശുദ്ധാത്മാവിന്റെ വരദാന ഫലങ്ങളെക്കുറിച്ച് കൂടുതല്‍ അറിയുവാനും അവ എപ്രകാരം ഉപയോഗിക്കണം എന്നു മനസ്സിലാക്കുവാനും ഈ റിട്രീറ്റ് സഹായിച്ചു. ബ്ര.ടോമി പെരുവിലങ്ങാട്ട് കോഴിക്കോട്, ബ്ര.ശശി ഇമ്മാനുവേല്‍ തൃശൂര്‍ എന്നിവര്‍ ധ്യാനം നയിച്ചു. ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടി, ഫാ.ജിബിന്‍ കാലായില്‍കരോട്ട് OSH എന്നിവര്‍ ധ്യാന ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ജീസസ് യൂത്ത് അതിരൂപത ടീം അംഗങ്ങള്‍ നേതൃത്വം നല്‍കി.