2024 – 2025 വര്‍ഷം കോട്ടയം അതിരൂപത ജീസസ് യൂത്തും കരിസ്മാറ്റിക് കമ്മീഷനും സംയുക്തമായി യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി പ്രാര്‍ത്ഥനാ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി, Route 2 Roots ആരാധന മടമ്പം ഫോറോനയില്‍ അനേകം ആളുകളുടെ സഹകരണത്തോടെ നടന്നുവരുന്നു. മടമ്പം ഫൊറോനയിലെ 8,9,10 ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായുള്ള ധ്യാനം നെല്ലിക്കൂറ്റി സിയോന്‍ പ്രാര്‍ത്ഥനലയത്തില്‍ ഡിസംബര്‍ 21, 22,23 തിയതികളില്‍ നടത്തപ്പെട്ടു . ബ്ര. സണ്ണി തയ്യില്‍ നയിച്ച ധ്യാനത്തില്‍ മടമ്പം ഫോറോനയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള 75 കുട്ടികളും 10 ജീസസ് യൂത്ത് വോളന്റിയര്‍മാരും നിരവധി സന്യസ്തരും പങ്കെടുത്തു. Fr ജിജോ ടോമി ഇലവുങ്കല്‍ചാലില്‍ കുര്‍ബാന അര്‍പ്പിച്ചു. അവസാന ദിവസം ജീസസ് യൂത്ത് മലബാര്‍ റീജിയണ്‍ ചാപ്ലൈന്‍ ഫാ. ജിബില്‍ കുഴിവേലില്‍ വി. കുര്‍ബാന അര്‍പ്പിക്കുകയും പരിശുദ്ധാത്മ അഭിഷേക ആരാധനക്ക് നേതൃത്വം നല്‍കുകയും ചെയ്തു .
സിയോനിലെ സിസ്റ്റേഴ്‌സ് സ്പിരിറ്റിയല്‍ ഷെയറിങ്ങിന് സഹായിച്ചു. കോട്ടയം അതിരൂപതാ ജീസസ് യൂത്ത് ചാപ്ലെന്‍ ഫാ. സില്‍ജോ ആവണിക്കുന്നേലും, ജീസസ് യൂത്ത് ടീം അംഗങ്ങളും, മടമ്പം ഫൊറോന ജീസസ് യൂത്ത് അംഗങ്ങളും ധ്യാനത്തിന് നേതൃത്വം നല്‍കി.