2024 – 2025 വര്‍ഷം കോട്ടയം അതിരൂപത ജീസസ് യൂത്തും കരിസ്മാറ്റിക് കമ്മീഷനും സംയുക്തമായി Route 2 Roots എന്ന പേരില്‍ യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി പ്രാര്‍ത്ഥനാ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി, കൈപ്പുഴ, പിറവം, ഉഴവൂര്‍ എന്നീ ഫൊറോനകളിലെ 8,9,10 ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായുള്ള ധ്യാനം കോതനല്ലൂര്‍ തൂവാനിസ പ്രാര്‍ത്ഥനലയത്തില്‍ ഏപ്രില്‍ 10, 11, 12 തിയതികളില്‍ നടത്തപ്പെട്ടു.
ബ്ര. സണ്ണി തയ്യില്‍ നയിച്ച ധ്യാനത്തില്‍ അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള 76 കുട്ടികളും 8 ജീസസ് യൂത്ത് വോളന്റിയര്‍മാരും പങ്കെടുത്തു. തൂവാനിസ ഡയറക്ടറും കരിസ്മാറ്റിക് കമ്മീഷന്‍ ചെയര്‍മാനുമായ ഫാ. റെജി മുട്ടത്തില്‍, തൂവാനിസ അസിസ്റ്റന്റ് ഡയറക്ടറും യൂത്ത് കമ്മീഷന്‍ ചെയര്‍മാനുമായ ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടിയില്‍ എന്നിവര്‍ ധ്യാന ദിവസങ്ങളില്‍ വി. കുര്‍ബാന അര്‍പ്പിച്ചു. അവസാന ദിവസം, ഫാ. റെജി മുട്ടത്തില്‍ ആരാധന നയിച്ചു. ധ്യാനത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും കുമ്പസാരത്തിനും, കൗണ്‍സിലിംഗിനുമുള്ള സൗകര്യം ഒരുക്കിയിരുന്നു.സെന്റ് ജോസഫ് സമൂഹത്തിലെയും, വിസിറ്റേഷന്‍ സമൂഹത്തിലെയും സിസ്റ്റേഴ്‌സ് കൗണ്‍സിലിംഗിന് സഹായിച്ചു. കോട്ടയം അതിരൂപതാ ജീസസ് യൂത്ത് ടീം അംഗങ്ങള്‍ നേതൃത്വം നല്‍കി.
അടുത്ത ടീന്‍സ് റിട്രീറ്റ് ഏപ്രില്‍ 23 മുതല്‍ 25 വരെ തൂവാനിസയില്‍ വച്ച് നടത്തപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും വിളിക്കുക ??9567355715.