ജീസസ് യൂത്ത് ലീഡേഴ്സ് ട്രെയിനിങ് നടത്തി

ചേര്‍പ്പുങ്കല്‍: കോട്ടയം അതിരൂപതയിലെ ജീസസ് യൂത്ത് മിഷനറി മൂവ്മെന്‍്റുമായി ബന്ധപ്പെട്ടിരുന്ന യുവജനങ്ങളെ ഒരുമിച്ചുകൂട്ടി ചേര്‍പ്പുങ്കല്‍ ഗുഡ് സമരിറ്റന്‍ സെന്‍്ററില്‍ LUMINA ’24  എന്ന പേരില്‍ ലീഡേഴ്സ് ട്രെയിനിങ് പ്രോഗ്രാം നടത്തി. മലബാര്‍, കോട്ടയം, പടമുഖം എന്നീ മേഖലകളില്‍ നിന്നുമായി 40ല്‍ പരം ജീസസ് യൂത്ത് ലീഡേഴ്സ് സംബന്ധിച്ചു.
ജപമാലയോടെ ആരംഭിച്ച ട്രെയിനിങ് പ്രോഗ്രാമില്‍ ഐസ് ബ്രേക്കിങ്ങും, ഗ്രൂപ്പ് ആക്ടിവിറ്റികളും നടത്തി. ഫാ. ഡിറ്റോ ദേവസ്യ ക്ളാസ്സുകള്‍ നയിച്ചു. നാഷണല്‍ പ്രോ ലൈഫ് ടീം അംഗമായ ഡോ. മാമ്മന്‍ ചെറിയാന്‍്റെയും, അതിരൂപത കരിസ്മാറ്റിക്ക് കമ്മീഷന്‍ അംഗം അലക്സ് ചിലമ്പത്തും ക്ളാസുകള്‍ നയിച്ചു. എല്ലാ ഇടവകകളിലും, കോട്ടയം അതിരൂപതയുടെ കീഴിലുള്ള സ്ഥാപനങ്ങളിലും ജീസസ് യൂത്ത് പ്രാര്‍ത്ഥന ഗ്രൂപ്പുകള്‍ തുടങ്ങാന്‍ ഉതകുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും, 2033 മഹാജൂബിലി വര്‍ഷത്തില്‍ രണ്ടായിരത്തോളം മിഷണറിമാരെ കോട്ടയം അതിരൂപതയില്‍ നിന്നും രൂപപ്പെടുത്തണമെന്നുമുള്ള ചിന്തയോടെയാണ് പ്രോഗ്രാം അവസാനിച്ചത്. ജീസസ് യൂത്ത് ചാപ്ളയ്ന്‍ ഫാ. സില്‍ജോ ആവണിക്കുന്നേലും ടീം അംഗങ്ങളും പ്രോഗ്രാമിന് നേതൃത്വം നല്‍കി.

Previous Post

ജോസ് എബ്രഹാം മെമ്മോറിയല്‍ ഓള്‍ കേരള ഇന്റര്‍ സ്‌കൂള്‍ സയന്‍സ് ക്വിസ്

Next Post

വെളിയന്നുര്‍: ഇലവുങ്കല്‍ ചാക്കോ

Total
0
Share
error: Content is protected !!