ഹ്യൂസ്റ്റണ്‍ ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ വിവാഹ ഒരുക്ക ക്യാമ്പ് മെയ് പത്തിന്

ഹ്യൂസ്റ്റണ്‍: ക്‌നാനായ കത്തോലിക്ക റീജിയന്റെ ആഭിമുഖ്യത്തില്‍ യുവജനങ്ങള്‍ക്കായി വിവാഹ ഒരുക്ക സെമിനാര്‍ ഹൂസ്റ്റണില്‍ നടത്തപ്പെടുന്നു. മെയ് പത്തു മുതല്‍ പന്ത്രണ്ടുവരെ തീയതികളില്‍ (വെള്ളി, ശനി, ഞായര്‍) നടത്തപ്പെടുന്ന ധ്യാനത്തില്‍ ക്‌നാനായ റീജിയണിലെ വിവിധ ഇടവകയിലുള്ള യുവജനങ്ങള്‍ പങ്കെടുക്കുന്നു.

ക്‌നാനായ റീജിയന്‍ ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ക്യാമ്പില്‍ വികാരി ജനറാള്‍ ഫാ. തോമസ് മുളവനാല്‍, ഫാ. ഏബ്രഹാം മുത്തോലത്ത്, ഫാ.ബിപി തറയില്‍, ടോണി പുല്ലാപ്പള്ളില്‍ ബെന്നി കാഞ്ഞിരപ്പാറ, റെസിന്‍ ഇലക്കാട്ട് ,സ്വേനിയ ഇലക്കാട്ട്, ജോണ്‍ വട്ടമറ്റത്തില്‍, എലിസബത്ത് വട്ടമറ്റത്തില്‍, ദീപ്തി ടോമി, ജിറ്റി പുതുക്കേരില്‍, ജയ കുളങ്ങര, ജോണി ചെറുകര, ജൂലി സജി കൈപ്പുങ്കല്‍, തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കുന്നു.

കുടുംബജീവിതത്തിന്റെ വിവിധ മേഖലയിലുള്ള വ്യത്യസ്ത മാനങ്ങളെക്കുറിച്ചു ആത്മീയവും മനഃശാസ്ത്രപരവും ഭൗതികവുമായ ക്ലാസ്സുകളാണ് നല്‍കപ്പെടുന്നത്.

മൂന്നു ദിവസങ്ങളിലായി നടത്തപ്പെടുന്ന ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്പര്യപ്പെടുന്നര്‍ ഇടവക വികാരിമാരുമായി ഉടനെ ബന്ധപ്പെടുവാന്‍ ഫാമിലി കമ്മീഷന്‍ അറിയിക്കുന്നു.

– ബിബി തെക്കനാട്ട്

 

Previous Post

ചിക്കാഗോ സെന്റ് മേരീസില്‍ ക്‌നാനായ റീജിയന്‍ പ്രീ മാരിയേജ് കോഴ്‌സ് സംഘടിപ്പിച്ചു

Next Post

എസ്.എച്ച് മൗണ്ട്: മലേപ്പറമ്പില്‍ ഫിലിപ്പ്

Total
0
Share
error: Content is protected !!