ഹ്യൂസ്റ്റണില്‍ ദൈവമാതാവിന്റെ തിരുനാളാഘോഷങ്ങള്‍ക്കു തുടക്കമാകുന്നു

ഹ്യൂസ്റ്റണ്‍: 2024 ഒക്ടോബര്‍ 10 മുതല്‍ 20 വരെ സെന്റ് മേരീസ് ക്‌നാനായ കാതോലിക്ക ഫൊറോനാ ദൈവാലയത്തില്‍ തിരുനാള്‍.വുമണ്‍സ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ഇടവകയിലെ എല്ലാ വനിതകളും പ്രസുദേന്തിമാരായി നടത്തപ്പെടുന്ന ഈ വര്‍ഷത്തെ തിരുനാളിനു ആരംഭമാകുന്നു .

ഒക്ടോബര്‍ 10 ന് വ്യാഴാഴ്ച വൈകുന്നേരം 6.30ന് ഇടവക തിരുനാളിനു തുടക്കമായി വിശുദ്ധമായ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിക്കപ്പെടുന്നു. 6 മണിക്ക് ആരാധനയും ജപമാലയും ഉണ്ടായിരിക്കും.

വൈകിട്ട് 7 മണിക്ക് ഇടുക്കി രൂപതാ മെത്രാന്‍ അഭിവന്ദ്യ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ വിശുദ്ധ കുര്‍ബാനക്ക് മുഖ്യ കാര്‍മികത്വം വഹിക്കും.വികാരി.ഫാ.ഏബ്രഹാം മുത്തോലത്ത്, അസി.വികാരി.ഫാ.ജോഷി വലിയവീട്ടില്‍ എന്നിവര്‍ സഹ കാര്‍മികരായിരിക്കും.

ഒക്ടോബര്‍ 20 ഞായറാഴ്ച്ചയാണ് പ്രധാന തിരുനാള്‍. അന്നേ ദിവസം വൈകുന്നേരം ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ചു നടത്തപ്പെടുന്ന കലാ സന്ധ്യയോടു കൂടി തിരുനാളിനു സമാപനം കുറിക്കും. കലാ സന്ധ്യ അഭിവന്ദ്യ ബിഷപ്പ്മാ ത്യൂസ് മാര്‍ പക്കെമിയൂസ് ഒ .ഐ.സി. ഉത്ഘാടനം നിര്‍വഹിക്കും.

തിരുനാളിന്റെ ഭാഗമായി ഒക്ടോബര്‍ 11 വെള്ളിയാഴ്ച മുതല്‍ ക്വീന്‍ മേരി മിനിസ്റ്ററിയുടെ ആഭിമുഖ്യത്തില്‍ മരിയന്‍ എക്‌സിബിഷന്‍ നടത്തപ്പെടുന്നു.

ഒക്ടോബര്‍11 വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് ആരാധനയും ജപമാലയും.തുടര്‍ന്ന് മരിയന്‍ എക്‌സിബിഷന്‍. ഏഴ് മണിക്ക് ഫാ.തോമസ് ആനിമൂട്ടില്‍ന്റെ കാര്‍മികകത്വത്തില്‍ വിശുദ്ധ കുര്‍ബാനയും നൊവേനയും.ഫാ.തോമസ് മേത്താനത്ത് സന്ദേശവും നല്‍കുന്നു.

ഒക്ടോബര്‍ 12 ശനിയാഴ്ച രാവിലെ ഒന്‍പതു മണിക്ക് ആരാധനയും ജപമാലയും 9 .30ന് കുര്‍ബാനയും നൊവേനയും. തുടര്‍ന്ന് മരിയന്‍ എക്‌സിബിഷന്‍

ഒക്ടോബര്‍ 13 ഞായര്‍ രാവിലെ 7.30 ന് വിശുദ്ധ കുര്‍ബാനയും നൊവേനയും.തുടര്‍ന്ന് മരിയന്‍ എക്‌സിബിഷന്‍.

അന്നേ ദിവസം 9 .30 ന് ഇംഗ്ലീഷ് കുര്‍ബാനയും, 11.30 ന് മലയാളം കുര്‍ബാനയും ഉണ്ടായിരിക്കുന്നതാണ്.

ഒക്ടോബര്‍ 14 തിങ്കള്‍ വൈകിട്ട് ആറു മണിക്ക് ആരാധനയും ജപമാലയും.ഏഴ് മണിക്ക് ഫാ.ഡായി കുന്നത്തിന്റെ കാര്‍മികകത്വത്തില്‍ വിശുദ്ധ കുര്‍ബാനയും നൊവേനയും.

ഒക്ടോബര്‍ 15 ചൊവ്വാഴ്ച വൈകിട്ട് ആറു മണിക്ക് ആരാധനയും ജപമാലയും.ഏഴ് മണിക്ക് ഫാ. ജോണിക്കുട്ടി പുലിശ്ശേരിയുടെ കാര്‍മികകത്വത്തില്‍ വിശുദ്ധ കുര്‍ബാനയും നൊവേനയും.

ഒക്ടോബര്‍ 16 ബുധനാഴ്ച വൈകിട്ട് ആറു മണിക്ക് ആരാധനയും ജപമാലയും.ഏഴ് മണിക്ക് ഫാ. ജോയി കോച്ചപ്പള്ളിയുടെ കാര്‍മികകത്വത്തില്‍ വിശുദ്ധ കുര്‍ബാനയും നൊവേനയും.

ഒക്ടോബര്‍ 17 വ്യാഴാഴ്ച വൈകിട്ട് ആറു മണിക്ക് ആരാധനയും ജപമാലയും.ഏഴ് മണിക്ക് ഫാ. സണ്ണി പ്ലാമ്മൂട്ടിലിന്റെ കാര്‍മികകത്വത്തില്‍ വിശുദ്ധ കുര്‍ബാനയും നൊവേനയും.

ഒക്ടോബര്‍ 18 വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് ആരാധനയും ജപമാലയും.ഏഴ് മണിക്ക് മലങ്കര റീത്തില്‍ അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാനക്ക് ബിഷപ്പ്.മാത്യൂസ് മാര്‍ പക്കെമിയൂസ് ഒ .ഐ.സി. മുഖ്യ കാര്‍മികത്വം വഹിക്കും.

ഒക്ടോബര്‍ 19 ശനിയാഴ്ച വൈകിട്ട് ആറു മണിക്ക് ആരാധനയും ലദീഞ്ഞും. ഏഴ് മണിക്ക് വിശുദ്ധ കുര്‍ബാനയും , തുടര്‍ന്ന് ജപമാല പ്രദിക്ഷിണവും വിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദവും.

പ്രധാന തിരുനാള്‍ ദിവസമായ ഒക്ടോബര്‍ 20 രാവിലെ 9.30 ന് ഫാ.ബോബന്‍ വട്ടംപുറത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ റാസ കുര്‍ബാനയും, ഫാ.ജോണ്‍സന്‍ നീലനിരപ്പേല്‍ തിരുനാള്‍ സന്ദേശവും നല്‍കുന്നതാണ്.

തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ പ്രദിക്ഷിണവും, ഫാ.തോമസ് പ്രാലേല്‍ വിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദവും നല്‍കുന്നതാണ്.

വികാരി ഫാ.ഏബ്രഹാം മുത്തോലത്ത്, അസ്സി.വികാരി ഫാ.ജോഷി വലിയവീട്ടില്‍, കൈക്കാരന്മാരായ ജായിച്ചന്‍ തയില്‍പുത്തന്‍പുരയില്‍,ഷാജു മുകളേല്‍, ബാബു പറയംകലയില്‍,ജോപ്പന്‍ പൂവപ്പടത്ത്,ജെയിംസ് ഇടുക്കുതറ,ജോസ് പുളിക്കത്തൊട്ടിയില്‍,പാരിഷ് എസ്സിക്യൂട്ടീവ്, വുമണ്‍സ് മിനിസ്ട്രി,മറ്റു കമ്മറ്റി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ എല്ലാ ഒരുക്കങ്ങളും പുരോഗമിക്കുന്നതായി അറിയിച്ചു. പരിശുദ്ധ ദൈവമാതാവിന്റെ തിരുനാളില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുന്നതിനായി എല്ലാവരെയും സ്വാഗതം ചെയ്യുന്നു .

ബിബി തെക്കനാട്ട്

Previous Post

സാമൂഹ്യ തിന്മകള്‍ക്കെതിരെ ബോധവത്കരണവുമായി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

Next Post

പുന്നത്തുറ: തെങ്ങനാട്ട് ജോണ്‍

Total
0
Share
error: Content is protected !!