ഹ്യൂസ്റ്റനില്‍ തിരുനാളിനു ഗംഭീര തുടക്കം.

ഹ്യൂസ്റ്റണ്‍: സെന്റ് മേരീസ് ക്‌നാനായ കാത്തോലിക്ക ഫൊറോനാ ദൈവാലത്തിലെ തിരുനാളാഘോഷങ്ങള്‍ക്കു ഭക്തിസാന്ദ്രമായ തുടക്കം.

2024 ഒക്ടോബര്‍ പത്താം തിയതി വൈകുന്നേരം 6.30 ന് ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ഇടവക സമൂഹത്തിന്റെ സാന്നിധ്യത്തില്‍ ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍.ജോണ്‍ നെല്ലിക്കുന്നേല്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു.

തുടര്‍ന്ന് നടന്ന ആഘോഷമായ കുര്‍ബാനയ്ക്ക് മാര്‍.ജോണ്‍ നെല്ലിക്കുന്നേല്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.

പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം നമ്മുടെ ജീവിതത്തിനു തുണയും ശക്തിയും ആകട്ടെ എന്ന് പിതാവ് പറഞ്ഞു. എല്ലാ മനുഷ്യരും തങ്ങളുടെ വാഹനത്തില്‍ ഒരു ജപമാല കരുതുന്നത് പരിശുദ്ധ അമ്മയുടെ സംരക്ഷണം ലഭിക്കും എന്ന വിശ്വാസം ഉള്ളതുകൊണ്ടാണ് എന്നും പിതാവ് പ്രസംഗ മദ്ധ്യേ ഉത്ബോധിപ്പിച്ചു. വികാരി ഫാ.ഏബ്രഹാം മുത്തോലത്ത്, അസ്സി. വികാരി ഫാ.ജോഷി വലിയവീട്ടില്‍ എന്നിവര്‍ സഹ കാര്‍മ്മികരായിരുന്നു

വിശുദ്ധ കുര്‍ബാനയ്ക്കു മുന്‍പായി ലദ്ദീഞ്ഞും കുര്‍ബാനയ്ക്കു ശേഷം നൊവേനയും ഉണ്ടായിരുന്നു. ഇടവക ജനങ്ങളുടെ സാന്നിധ്യവും, ചെണ്ടമേളവും ചടങ്ങുകള്‍ക്ക് മാറ്റു കൂട്ടി.

ബിബി തെക്കനാട്ട്

Previous Post

”ബൈബിള്‍ഓണ്‍” (BibleOn) ആപ്ലിക്കേഷന്റെ പുതിയ വേര്‍ഷന്‍ പുറത്തിറക്കി

Next Post

ക്നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍ ബാംഗ്ലൂര്‍ ഫൊറോന ഓണ്‍ലൈനായി കൊന്തപ്പത്ത് ആചരണം നടത്തി

Total
0
Share
error: Content is protected !!