അതിരൂപത ഫാമിലി കമ്മീഷന്റെയും കരിസ്മാറ്റിക്ക് കമ്മീഷന്റെയും നേതൃത്വത്തില്‍ ചാരമംഗലം സെന്റ് ആന്‍സ് പള്ളിയില്‍ വച്ച് ജൂലൈ 21-ാം തീയതി ഹോം മിഷന്‍ നടത്തി. കമ്മീഷനംഗങ്ങള്‍ രാവിലെ 10 മണി മുതല്‍ ദിവ്യകാരുണ്യ ആരാധന നടത്തുകയും വിവിധ സന്യാസിനി ഭവനങ്ങളില്‍ നിന്നായി 28 സിസ്റ്റേഴ്സ് ഇടവകയിലെ ഭവനങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു. ഫാ. റെജി മുട്ടത്തില്‍ ന്റെ നേതൃത്വത്തില്‍ കുടുംബങ്ങള്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥന ശുശ്രുഷ നടത്തി. ഇടവക വികാരി ഫാ. ഷാജി വടക്കേതൊട്ടിയുടെ നേതൃത്വത്തില്‍ ഭവനസന്ദര്‍ശനത്തിന് വേണ്ട ക്രമീകരണങ്ങള്‍ ചെയ്തു.
ചാരമംഗലം സെന്റ് ആന്‍സ് പള്ളിയില്‍ ഹോം മിഷന്‍ നടത്തി
