ബെന്‍സന്‍വില്‍ ദേവാലയത്തില്‍ ഗ്രാന്റ് പേരന്റ്‌സ് ഡേ ആഘോഷിച്ചു.

ഷിക്കാഗോ: ബെന്‍സന്‍വില്‍ സേക്രഡ്ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഗ്രാന്റ് പേരന്റ്‌സ് ഡേ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പരിശുദ്ധ മാതാവിന്റെ മാതാപിതാക്കളായ അന്നാ ഉമ്മയുടെയും വി. യോവാക്കിമിന്റെയും തിരുനാളിനോടനുബന്ധിച്ചാണ് കത്തോലിക്കാ സഭയില്‍ ഗ്രാന്റ് പേരന്റ്‌സ് ഡേ ആഘോഷിച്ചുവരുന്നത്. ജൂലൈ 21ഞായറാഴ്ച വി.കുര്‍ബാനയ്ക്കു ശേഷം എല്ലാ ഗ്രാന്റ് പേരന്റ്‌സിനും പൂക്കള്‍ നല്‍കിആദരിച്ചു. ഇടവകയിലെ ഏറ്റവുംപ്രായംചെന്ന ഗ്രാന്റ് പേരന്റ്‌സ് ആയ ചെറിയാന്‍ & മറിയാമ്മ കളപ്പുരയ്ക്കല്‍കരോട്ടിനെയും ഏറ്റവുംപ്രായം കുറഞ്ഞ ഗ്രാന്റ് പേരന്റ്‌സ് ആയ തമ്പിച്ചന്‍ & നീത ചെമ്മാച്ചേലിനെയും ആദരിച്ചു. ഈ ദിനത്തോടനുബന്ധിച്ചു നടത്തിയ ഫോട്ടോ ഷൂട്ട്മത്സരത്തില്‍ ഒന്നാമതെത്തിയ മാത്യു ഇടിയാലില്‍ &ഫാമിലിയ്ക്ക് ഉപഹാരം നല്‍കി. തുടര്‍ന്ന് ഗ്രാന്റ്‌പേരന്റ്‌സ് പ്രദക്ഷിണമായി ഹോളിലെത്തിയപ്പോള്‍ മെന്‍സ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ കുട്ടികളുടെ കലാപരിപാടികള്‍ ഒരുക്കി.
വികാരി ഫാ. തോമസ് മുളവനാല്‍ അസി. വികാരി ഫാ. ബിന്‍സ് ചേത്തലില്‍
ഇടവകട്രസ്റ്റിമാരായ തോമസ് നെടുവാമ്പുഴ, സാബു മുത്തോലം, മത്തിയാസ് പുല്ലാപ്പള്ളി, കിഷോര്‍ കണ്ണാല, ജെന്‍സണ്‍ ഐക്കരപ്പറമ്പില്‍ എന്നിവരും മെന്‍സ് മിനിസ്ടികോര്‍ഡിനേറ്റര്‍ സജി ഇറപുറവും പരിപാടികള്‍ സുഗമമാക്കി.

ലിന്‍സ് താന്നിച്ചുവട്ടില്‍ പി.ആര്‍.ഒ

Previous Post

കാരിത്താസ് ആശുപത്രിയില്‍ കാന്‍സര്‍ രോഗികള്‍ക്ക് സഹായമാകാന്‍ ‘സഞ്ജീവനി’ പദ്ധതി

Next Post

പോത്തുകുഴി: ചെമ്പന്നില്‍ ബിജി സ്റ്റാനി

Total
0
Share
error: Content is protected !!