കോട്ടയം: ഗ്ളോബല്‍ കത്തോലിക്ക കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റായി തമ്പി എരുമേലിക്കരയും സെക്രട്ടറിയായി ഫലിപ്പ് കൊട്ടോടിയും തെരഞ്ഞെടുക്കപ്പെട്ടു. മാറിക സെന്‍റ് ആന്‍റണീസ് ഇടവകാംഗമായ തമ്പി എരുമേലിക്കര കെ.സി. സി മുന്‍ പ്രസിഡന്‍റ് , രണ്ടു തവണ ജനറല്‍ സെക്രട്ടറി, ക്നാനായ കള്‍ച്ചറല്‍ സൊസൈറ്റി കണ്‍വീനര്‍, രണ്ടുതവണ കെ സി സി ചുങ്കം ഫൊറോനാ പ്രസിഡന്‍റ്, അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജപുരം കൊട്ടോടി സെന്‍റ് ആന്‍സ് ഇടവകാംഗമായ ഫിലിപ്പ് കെ.സി.വൈ. എല്‍ മലബാര്‍ റീജിയന്‍ മുന്‍ പ്രസിഡന്‍റ് , കെ. സി.സി രാജപുരം ഫൊറോന മുന്‍ പ്രസിഡന്‍റ്,അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ കെ സി സി മലബാര്‍ റീജിയന്‍ ട്രഷററാണ്.
തമ്പി എരുമേലിക്കരയും ഫിലിപ്പ് കൊട്ടോടിയും ഗ്ളോബല്‍ കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികള്‍
