സകല മരിച്ചവരുടെയും തിരുനാള്‍ ദിനത്തില്‍ മരണമടഞ്ഞ പ്രിയപ്പെട്ടവര്‍ക്കു വേണ്ടി കുര്‍ബാന അര്‍പ്പിച്ച് ജര്‍മ്മന്‍ ക്‌നാനായ യുവജനങ്ങള്‍

ബെര്‍ലിന്‍: സകല മരിച്ചവരുടെയും തിരുനാള്‍ ദിനത്തില്‍ മരണമടഞ്ഞ പ്രിയപ്പെട്ടവര്‍ക്കു വേണ്ടി കുര്‍ബാന അര്‍പ്പിച്ച് കെ.സി.വൈ.എല്‍ ജര്‍മ്മനി . ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നടത്തിയ വിശുദ്ധ കുര്‍ബാനയിലും ഒപ്പീസിലും നിരവധി യുവജനങ്ങള്‍ പങ്കെടുത്തു. പരിശുദ്ധ കുര്‍ബാനക്ക് കെസിവൈഎല്‍ ജര്‍മ്മനിയുടെ ചാപ്ലിയന്‍ ഫാദര്‍ ബിനോയ് കൂട്ടനാലല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. അനൂപ് ഇലവുങ്കച്ചാലില്‍ സഹകാര്‍മികത്വവും വചനസന്ദേശവും നല്‍കി. ജി.കെ.സി.വൈ.എല്‍ ഡയറക്ടര്‍ ചിഞ്ചുവിന്റെ പിതാവ് പരേതനായ രാജു പൂവത്തേല്‍, ഫ്രാങ്ക്ഫൂട്ട് യൂണിറ്റ് എക്‌സിക്യൂട്ടീവ് മെമ്പര്‍ അഞ്ചുവിന്റെ ഭര്‍തൃപിതാവ് പരേതനായ ജോണ്‍ പതിപ്ലാക്കില്‍ എന്നിവരെ പ്രത്യേകം അനുസ്മരിച്ചു പ്രാര്‍ഥിച്ചു. ശുദ്ധികരണ സ്ഥലത്തെ ആത്മാക്കളെ സഹായിക്കാന്‍ വിശ്വസികളുടെ പ്രാര്‍ത്ഥനയ്ക്കും അള്‍ത്താരയിലെ ബലികള്‍ക്കും, ദാനധര്‍മ്മങ്ങള്‍ക്കും മറ്റു ഭക്ത കൃത്യങ്ങള്‍ക്കും കഴിയുമെന്ന സഭയുടെ വിശ്വാസത്തെയും പ്രബോധനങ്ങളെയും മുടുകെ പിടിച്ചു മരിച്ചവര്‍ക്കുവണ്ടി തീക്ഷ്ണമായി പ്രാര്‍ത്ഥിക്കാന്‍ കെ.സി.വൈ.എല്‍ ജര്‍മ്മനി യുവജനങ്ങള്‍ക്ക് ആഹ്വാനം നല്‍കി. ജി.കെ.സി.വൈ.എല്‍ ബ്രമന്‍ യൂണിറ്റ് പ്രസിഡന്റ് മെറിന്‍, ആന്‍മരിയ , ഏബേല്‍, അലന്‍,ബ്ലെസി ,ജെന്‍സി , അനര്‍ഗ, ജാബിന്‍ മറ്റു എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ കുര്‍ബാനക്ക് നേതൃത്വം നല്‍കി

 

Previous Post

മാതാവിന്‍ ചാരേ – ജര്‍മ്മന്‍ ക്‌നാനായ യുവജനങ്ങള്‍

Next Post

കോട്ടയം അതിരൂപത പ്രതിനിധികള്‍ മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചു

Total
0
Share
error: Content is protected !!