കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിതാ ദിനാചരണത്തോടനുബബന്ധിച്ച് വിവിധ പ്രവര്‍ത്തന ഗ്രാമങ്ങളില്‍ വനിതാ ദിനാചരണമൊരുക്കി. നാരകക്കാനത്ത് നടന്ന വനിതാ ദിനാഘോഷങ്ങള്‍ നാരകക്കാനം ഗവണ്മെന്റ് ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ടി പി ഹുസ്‌ന ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജിജി വെളിഞ്ചായില്‍ അദ്ധ്യക്ഷത വഹിച്ചു. അനിമേറ്റര്‍ മിനി ജോണി, തങ്കമ്മ തോമസ്, സിസിലി ജോസഫ്, എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സ്ത്രീകളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കി അവബോധ സെമിനാറും സംഘടിപ്പിച്ചു. ഗ്രാമതലത്തില്‍ വനിതകളുടെ മാനസികോല്ലാസത്തിനുതകുന്ന വിവിധ കലാപരിപാടികളും നടത്തപ്പെട്ടു.