ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി ലോക ജലദിനത്തോടനുബന്ധിച്ച് വിവിധ ഗ്രാമങ്ങളില്‍ ജലദിനാചരണം സംഘടിപ്പിച്ചു. വരള്‍ച്ച വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഒരു തുള്ളിയും പാഴാക്കാതെ കൂടുതല്‍ കാര്യക്ഷമതയോടെ ജലം സംരക്ഷിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ജലദിനത്തിന്റെ ഭാഗമായി ജലസംരക്ഷണ സെമിനാര്‍, ജല സംരക്ഷണ പ്രതിജ്ഞ, ശുദ്ധജല സ്രോതസുകളുടെ സംരക്ഷണവും ശുചീകരണവും എന്നിങ്ങനെ വിവിധ പ്രവര്‍ത്തനങ്ങളിലൂടെയാണ് ജലദിനാചരണം സംഘടിപ്പിച്ചത്. ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി പ്രവര്‍ത്തിക്കുന്ന പതിനാലു പഞ്ചായത്തുകളില്‍ ആയി 160 ഓളം കിണറുകള്‍ ശുചീകരിച്ച് ഉപയോഗയോഗ്യമാക്കിയതായി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത് അറിയിച്ചു