ഗ്രീന്‍വാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വനിതകള്‍ക്കായി മൂന്നാം ഘട്ട ഇരുചക്ര വാഹന വിതരണം നടപ്പിലാക്കി. നാഷണല്‍ എന്‍ ജി ഒ കോണ്‍ഫെഡറേഷന്റെ സഹകരണത്തോടെ 50 ശതമാനം സബ്സിഡിയോടുകൂടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. വരുമാന ദായക പദ്ധതികള്‍ നടപ്പിലാക്കുന്നതിന് വനിതകള്‍ക്ക് കൂടുതല്‍ ശക്തി പകരുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച വിമന്‍ ഓണ്‍ വീല്‍ പദ്ധതി പ്രകാരമാണ് ഇടുക്കി ജില്ലയിലെ വിവിധ തുറകളില്‍ ജോലി ചെയ്യുന്ന 25 വനിതകള്‍ക്ക് വാഹന വിതരണം നടപ്പിലാക്കിയത്. ഇടുക്കി ഡെവലപ്പ്മെന്റ് അതോറിറ്റി മൈതാനത്ത് നടന്ന ചടങ്ങില്‍ എന്‍ ജി ഒ കോണ്‍ഫെഡറേഷന്‍ ഇടുക്കി ജില്ലാ പ്രസിഡന്റ് ഫാ. ജോബിന് പ്ലാച്ചേരിപ്പുറത്ത്, നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ അനന്തു കൃഷ്ണന്, ഗ്രീന്‍വാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രോഗ്രാം ഓഫീസര്‍ സിറിയക് പറമുണ്ടയില്‍ വിവിധ സന്നദ്ധ സംഘടന ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. വരും ദിനങ്ങളില്‍ 180 വനിതകള്‍ക്ക് കൂടി വാഹനം ലഭ്യമാക്കുമെന്ന് ഗ്രീന്‍വാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന് പ്ലാച്ചേരിപ്പുറത്ത് അറിയിച്ചു.