സാമൂഹ്യ തിന്മകള്‍ക്കെതിരെ ബോധവത്കരണവുമായി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സാമൂഹ്യ തിന്മകള്‍ക്കെതിരെ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. കാലഹരണപ്പെട്ടു പോകുന്ന നന്മകള്‍ കുടുംബത്തിലൂടെ വളര്‍ത്തിയെടുക്കുന്നതിന് യുവ തലമുറയെ പര്യാപ്തരാക്കുക എന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷൈനി സജി നിര്‍വഹിച്ചു. തെള്ളിത്തോട് ഗ്രാമവികസന സമിതി പ്രസിഡന്റ് ഫാ. സൈജു പുത്തന്‍പറമ്പില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത്, പ്രോഗ്രാം ഓഫീസര്‍ സിറിയക് പറമുണ്ടയില്‍, പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജിജി വെളിഞ്ചായില്‍, മെറിന്‍ എബ്രഹാം, ജസ്റ്റിന്‍ നന്ദികുന്നേല്‍, അനിമേറ്റര്‍ ദിവ്യ ജോഷിസ്, ശോഭന ബേബി, ആന്‍സി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ബിബിന്‍ വര്‍ഗീസ് സെമിനാറുകള്‍ക്ക് നേതൃത്വം നല്‍കി.

 

 

 

Previous Post

ഫാര്‍മേഴ്‌സ് ക്ലബ്ബ് രൂപീകരിച്ച് മാസ്സ്

Next Post

ഹ്യൂസ്റ്റണില്‍ ദൈവമാതാവിന്റെ തിരുനാളാഘോഷങ്ങള്‍ക്കു തുടക്കമാകുന്നു

Total
0
Share
error: Content is protected !!