സമൃദ്ധിയുടെ ഓണം ഒരുക്കി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സോഷ്യല്‍ ബി വെഞ്ചേഴ്‌സിന്റെ സഹകരണത്തോടെ ഓണ കിറ്റുകള്‍ ലഭ്യമാക്കി. ഈ ഓണം ജനങ്ങള്‍ക്കൊപ്പം എന്ന പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലയിലെ പതിനാലു പഞ്ചായത്തുകളിലെ സാധാരണക്കാരായ സ്വാശ്രയ സംഘ പ്രവര്‍ത്തകര്‍ക്ക് വേണ്ടി 3000 ല്‍ അധികം രൂപ വിലമതിക്കുന്ന ഓണകിറ്റുകളാണ് 50 ശതമാനം സാമ്പത്തിക സഹായത്തോടെ ലഭ്യമാക്കിയത്. ഓണ സദ്യ ഒരുക്കുന്നതിനാവശ്യമായ 30 ഇനം പലവ്യഞ്ജനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് കിറ്റുകള്‍ തയാറാക്കിയത്. പദ്ധതിയുടെ ഉദ്ഘാടനം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബിച്ചന്‍ തോമസ് നിര്‍വഹിച്ചു. തടിയന്‍പാട് മരിയസദന്‍ പാസ്റ്ററല്‍ സെന്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത് അദ്ധ്യക്ഷത വഹിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഉഷ മോഹനന്‍, മെമ്പര്‍മാരായ ജെസ്സി തോമസ്, ആലിസ് വര്‍ഗീസ്, ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി പ്രോഗ്രാം ഓഫീസര്‍ സിറിയക് പറമുണ്ടയില്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജിജി വെളിഞ്ചായില്‍, മെറിന്‍ എബ്രാഹം, ജസ്റ്റിന്‍ നന്ദികുന്നേല്‍, അനിമേറ്റര്‍ സിനി സജി എന്നിവര്‍ പ്രസംഗിച്ചു. ഇടുക്കി ജില്ലയിലെ പതിനാലു പഞ്ചായത്തുകളില്‍ ആയി 935 ഓളം സ്വാശ്രയ സംഘ ഭവനങ്ങള്‍ക്ക് സമൃദ്ധിയുടെ ഓണം ഒരുക്കുവാന്‍ സാധിക്കുമെന്ന് ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത് അറിയിച്ചു.

 

 

Previous Post

ഒളശ: തെക്കേകണ്ണാരില്‍ തോമസ്

Next Post

ഒളശ: ഐക്കരമണലേല്‍ ത്യേസ്യാമ്മ ജോസഫ്

Total
0
Share
error: Content is protected !!