ഗ്രീന്‍വാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംരംഭകത്വ വികസന പരിശീലനം സംഘടിപ്പിച്ചു. വീട്ടമ്മമാരായി മാത്രം ഒതുങ്ങി കഴിഞ്ഞിരുന്ന സ്ത്രീകള്‍ക്ക് കരകൗശല നിര്‍മ്മാണ പരിശീലനം നല്കി ചെറുകിട സംരOഭകരാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വീട്ടില്‍ ഇരുന്നുകൊണ്ട് ചെയ്യാവുന്ന കൈത്തൊഴിലുകള്‍ പഠിപ്പിക്കുകയും അതോടൊപ്പം അവയുടെ നിര്‍മ്മാണത്തിന് വേണ്ടുന്ന കിറ്റുകള്‍ ലഭ്യമാക്കി നിര്‍മ്മിക്കുന്ന മൂല്യ വര്‍ദ്ധിത വസ്തുക്കള്‍ക്ക് ജി ഡി എസിന്റെ നേതൃത്വത്തില്‍ വിപണി കണ്ടെത്തി നല്‍കുകയും ചെയ്തു വരുന്നു. കാര്‍ഷിക മേഖല, വ്യാവസായിക മേഖല, ടൂറിസം മേഖല എന്നീ മേഖലകളെ കോര്‍ത്തിണക്കി കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആലിസ് വര്‍ഗ്ഗീസ്സ് നിര്‍വഹിച്ചു. ചടങ്ങില്‍ ഗ്രീന്‍വാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന് പ്ലാച്ചേരിപ്പുറത്ത് അദ്ധ്യക്ഷനായിരുന്നു. ഗ്രീന്‍വാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രോഗ്രാം ഓഫീസര്‍ സിറിയക് പറമുണ്ടയില്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജിജി വെളിഞ്ചായില്‍, മെറിന് എബ്രാഹം, ജസ്റ്റിന് നന്ദികുന്നേല്‍, ഷീബ ഡിലൈറ്റ് എന്നിവര്‍ പ്രസംഗിച്ചു. രണ്ടു ദിവസം നീണ്ടു നിന്ന പരിശീലന പരിപാടിക്ക് എം എസ് എസ് ആര് എഫ് ഡെവലപ്പ്മെന്റ് അസിസ്റ്റന്റ് സുമി ബൈജു നേതൃത്വം നല്കി.